കല്‍ക്കരി ഉപയോഗം ഇന്ത്യക്ക് ദോഷമാകുമെന്ന് യുഎന്‍ സമിതി

കല്‍ക്കരി ഉപയോഗം ഇന്ത്യക്ക് ദോഷമാകുമെന്ന് യുഎന്‍ സമിതി

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധവുണ്ടായാല്‍ ഇന്ത്യ കനത്ത പ്രത്യാഘാതങ്ങള്‍ക്കിരയായേക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കല്‍ക്കരിയടക്കം ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ഇന്ത്യക്ക് ഭീഷണിയായിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് കല്‍ക്കരിയില്‍ നിന്നും സുഗമവും ഫലപ്രദവുമായ പരിവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും യുഎന്‍ സമിതി ചൂണ്ടിക്കാട്ടുന്നു. താപനില രണ്ട് ഡിഗ്രി ഉയര്‍ന്നാല്‍ കൊല്‍ക്കത്തിയിലും പാക്കിസ്ഥാനിലെ കറാച്ചിയിലും 2015 ലെ താപതരംഗത്തിന് സമാനമായ ദോഷഫലങ്ങള്‍ ദൃശ്യമാവുമെന്നും മുന്നറിയിപ്പുണ്ട്.

‘കാലങ്ങളായി മറ്റ് രാജ്യങ്ങളുമായി താരമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍ വളരെ കുറഞ്ഞ തോതിലാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താനും പ്രധാനപ്പെട്ട നിരവധി സുസ്ഥിര വികസന നേട്ടങ്ങള്‍ കൈവരിക്കാനും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനുമായി ഹരിതഗൃഹ വാതകങ്ങളുടെ പുന്തള്ളല്‍ കുറച്ച് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്,’ ഐപിസിസി വര്‍ക്കിംഗ് ഗ്രൂപ്പ് സഹ ചെയര്‍മാന്‍ പ്രിയദര്‍ശിനി ശുക്ല പറഞ്ഞു.

‘നഗരങ്ങളുടെ രൂപാന്തരണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായങ്ങള്‍, സമ്പദ് വ്യവസ്ഥ എന്നിവയില്‍ വ്യത്യസ്തമായ വികസനങ്ങള്‍ കാഴ്ചവെക്കാനുള്ള വലിയ അവസരങ്ങളാണ് ഇന്ത്യക്കാവശ്യം. നഗര ജനസംഖ്യാ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തില്‍ നഗരങ്ങളുടെ പങ്ക് വിലയിരുത്തപ്പെടുന്നത്,’ ഐപിസിസിയുടെ ഭാഗമായ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ മിനാല്‍ പാഥക് പറഞ്ഞു. കനത്ത ചൂട്, വരള്‍ച്ച, വെള്ളപ്പൊക്ക പ്രത്യാഘാതങ്ങള്‍ തുടങ്ങിയവക്കായെല്ലാം തയ്യാറായിരിക്കണമെന്നാണ് ഐപിസിസി വ്യക്തമാക്കുന്നത്.

Comments

comments

Categories: FK News
Tags: Coal

Related Articles