‘ഹെര്‍ഷീസ് കിസ്സസ്’ ചോക്ക്‌ളേറ്റുമായി ഹെര്‍ഷി ഇന്ത്യ

‘ഹെര്‍ഷീസ് കിസ്സസ്’ ചോക്ക്‌ളേറ്റുമായി ഹെര്‍ഷി ഇന്ത്യ

ദക്ഷിണേന്ത്യയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഹെര്‍ഷീസ് കിസ്സസ് ലഭിക്കുക

മുംബൈ: ആഗോളതലത്തിലെ ഏറ്റവും വലിയ സ്‌നാക്ക്‌സ് നിര്‍മ്മാതാക്കളായ ദി ഹെര്‍ഷി കമ്പനി ജനപ്രീതിയാര്‍ജ്ജിച്ച ചോക്ക്‌ളേറ്റ് ആയ ‘ഹെര്‍ഷീസ് കിസ്സസ്’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വ്യത്യസ്തമായ രുചിയും രൂപവും ആണ് ഹെര്‍ഷീസ് കിസ്സസിനെ വേറിട്ട് നിര്‍ത്തുന്നത്. മില്‍ക്ക് ചോക്ക്‌ളേറ്റ്, പോപ്പുലര്‍ ആല്‍മണ്ട്‌സ്, കുക്കീസ് ആന്റ് ക്രീം ഫ്‌ളേവര്‍ എന്നീ മൂന്ന് വിഭാഗങ്ങളായാണ് ഹെര്‍ഷീസ് കിസ്സസ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ രുചിയ്ക്കനുസരിച്ച് പ്രത്യേക ഗവേഷണത്തിലൂടെ നിര്‍മ്മിച്ചവയാണ് ഹെര്‍ഷീസ് കിസ്സസ്. ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും 125 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും ദി ഹെര്‍ഷി കമ്പനി പ്രസിഡണ്ടും സിഇഒയുമായ മിഷേല്‍ ബക്ക് പറഞ്ഞു.

ഹെര്‍ഷി കമ്പനിക്ക് ഇന്ത്യയില്‍ ഒരുപാട് സാധ്യതകള്‍ ഉണ്ട്. ഈ മാര്‍ക്കറ്റ് തങ്ങളുടെ അന്താരാഷ്ട്ര വളര്‍ച്ചാ മോഡലിന്റെ ഒരു പ്രധാന ഭാഗമാണ്. ഹെര്‍ഷീസ് ബ്രാന്‍ഡ് തങ്ങളുടെ ഇന്ത്യയിലെ വളര്‍ച്ചയെ നയിക്കുന്നു. വളരുന്ന ചോക്ലേറ്റ് സെഗ്മെന്റിലേക്ക് ടാപ്പുചെയ്തുകൊണ്ട് ആ വളര്‍ച്ച തുടരാന്‍ ഹെര്‍ഷീസ് കിസ്സസിന് ഒരു മികച്ച അവസരമുണ്ടെന്ന്, ദി ഹെര്‍ഷി കമ്പനി ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് സ്റ്റീവന്‍ ഷില്ലര്‍ പറഞ്ഞു.

ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്ന ചോക്കളേറ്റ് ബ്രാന്റാണ് ഹെര്‍ഷീസ് കിസ്സസ് എന്നും ഇന്ത്യയിലെ ഭവനങ്ങളില്‍ പുഞ്ചിരി വിരിയാന്‍ ഹെര്‍ഷീസ് കിസ്സസ് വഴിവെക്കുമെന്നും ഹെര്‍ഷി ഇന്ത്യ എംഡി ഹെര്‍ജിത്ത് ഭല്ല പറഞ്ഞു.

ഹെര്‍ഷീസ് കിസ്സസ് 36 ഗ്രാമിന്റെ പാക്കിന് 50 രൂപയാണ് വില. 108 ഗ്രാമിന് 140 രൂപയാണ് വില. ദക്ഷിണേന്ത്യയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഹെര്‍ഷീസ് കിസ്സസ് ലഭിക്കുക.

Comments

comments

Categories: FK News