ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പുരസ്‌കാരം അന്ന ബേണ്‍സിന്

ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പുരസ്‌കാരം അന്ന ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്‌കാരം. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്‍ക്ക്മാന്റെ ഇതിവൃത്തം.

കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘പേരില്ലാത്ത’ നഗരത്തില്‍ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്. ബേണ്‍സിന്റെ മൂന്നാമത്തെ നോവലാണിത്.

50,000 പൗണ്ടാണ് സമ്മാനത്തുകയായി ബേണ്‍സിന് ലഭിക്കുക. റിച്ചാര്‍ഡ് പവേഴ്‌സ്, ഇരുപത്തിയേഴു വയസ്സുകാരി ഡെയ്‌സി ജോണ്‍സണ്‍, എസി എഡുജ്യന്‍ എന്നിവരെ അവസാന റൗണ്ടില്‍ മറികടന്നാണ് ബേണ്‍സ് സമ്മാനം സ്വന്തമാക്കിയത്.

Comments

comments

Categories: World