2019 കാവസാക്കി ഇസഡ്650 പുറത്തിറക്കി

2019 കാവസാക്കി ഇസഡ്650 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.29 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി ഇസഡ്650 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.29 ലക്ഷം രൂപയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ അതേ വില. വേഴ്‌സിസ് 650, ഇസഡ് 900 മോട്ടോര്‍സൈക്കിളുകളുടെ 2019 മോഡല്‍ ഈയിടെ ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് (ഐകെഎം) വിപണിയിലെത്തിച്ചിരുന്നു. കാവസാക്കി ഇആര്‍-6എന്‍ മോട്ടോര്‍സൈക്കിളിന് പകരക്കാരനായി 2017 ലാണ് ഇസഡ് 650 ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ 15 കിലോഗ്രാം മാത്രമാണ് ഷാസിയുടെ ഭാരം. ഇആര്‍-6എന്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ ഏകദേശം 20 കിലോഗ്രാം കുറവ്.

പുതിയ ബോഡി ഗ്രാഫിക്‌സുമായാണ് 2019 മോഡല്‍ ഇസഡ് 650 വരുന്നത്. എന്നാല്‍ മുന്‍ മോഡലിന്റെ അതേ സ്‌റ്റൈലിംഗ് നിലനിര്‍ത്തിയിരിക്കുന്നു. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ അഗ്രസീവ് ലുക്ക് നല്‍കുന്ന കാവസാക്കിയുടെ സുഗോമി ഡിസൈന്‍ ഫിലോസഫിയാണ് പുതിയ ഇസഡ് 650 പിന്തുടരുന്നത്. മെറ്റാലിക് ഫഌറ്റ് സ്പാര്‍ക് ബ്ലാക്ക്/മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ 2019 കാവസാക്കി ഇസഡ്650 ലഭിക്കും.

എന്‍ജിന്‍, മറ്റ് മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 649 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍-ട്വിന്‍, ഡിഒഎച്ച്‌സി, 8 വാല്‍വ് എന്‍ജിന്‍ 2019 ഇസഡ് 650 തുടര്‍ന്നും ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 66 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തു.

41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും അഡ്ജസ്റ്റബിള്‍ മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. എബിഎസ് സ്റ്റാന്‍ഡേഡാണ്. ദീര്‍ഘദൂര യാത്രകളിലും നഗരവീഥികളിലും ട്രാക്കുകളിലും 2019 ഇസഡ്650 സ്തുത്യര്‍ഹമായ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് കാവസാക്കി അറിയിച്ചു. ബെനല്ലി ടിഎന്‍ടി 600ഐ, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto