എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുമെന്ന് റെയ്ല്‍വേ

എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുമെന്ന് റെയ്ല്‍വേ

ന്യൂഡല്‍ഹി: ട്രെയ്‌നിന്റെ എസി കോച്ചുകളില്‍ ക്യുബിക്കിളുകള്‍ തമ്മില്‍ മറക്കാനുപയോഗിച്ചിരുന്ന കര്‍ട്ടനുകള്‍ ഒഴിവാക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ റെയ്ല്‍വേ.എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനാണ് ഒഴിവാക്കുന്നത്.

യാത്രക്കാരില്‍ പലരും ഭക്ഷണം കഴിച്ച ശേഷം കൈകള്‍ തുടക്കാനും ഷൂവിലെ പൊടി തുടക്കാനുമെല്ലാം കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് റെയ്ല്‍വേയുടെ നീക്കം. പുതിയ കര്‍ട്ടന്‍ ഇട്ടാലും പെട്ടന്ന് തന്നെ ഉപയോഗ ശൂന്യമാക്കുന്നതായും റെയ്ല്‍വേ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് കര്‍ട്ടനുകള്‍ മാറ്റുന്നത്. ഈ മാസം അവസാനത്തോടെ തന്നെ കര്‍ട്ടനുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായേക്കും.

2009 മുതലാണ് എസി കോച്ചുകളില്‍ റെയ്ല്‍വേ കര്‍ട്ടനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 2014ലുണ്ടായ തീപിടുത്തെ തുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍ നിന്ന് കര്‍ട്ടനുകള്‍ ഒഴിവാക്കിയിരുന്നു.

Comments

comments

Categories: Current Affairs
Tags: railway