100 വര്‍ഷത്തിനിടെ യെമനില്‍ ഏറ്റവും രൂക്ഷമായ പട്ടിണി

100 വര്‍ഷത്തിനിടെ യെമനില്‍ ഏറ്റവും രൂക്ഷമായ പട്ടിണി

സന(യെമന്‍): ഒക്ടോബര്‍ 16ന് ലോക ഭക്ഷ്യ ദിനമായിട്ട് ആചരിച്ചപ്പോള്‍, യമനിലെ നിരവധി പേര്‍ അതിജീവിക്കാനായി ഇലകള്‍ ഭക്ഷിക്കേണ്ട സാഹചര്യമാണ്.
യമനിലെ 13 ദശലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നതായി ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ യമന്റെ തലസ്ഥാനമായ സനയടക്കമുള്ള പ്രദേശങ്ങള്‍ കൈയ്യടക്കിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് യമനിലെ ഭരണകൂടം സൗദിയുടെ സൈനിക സഹായം തേടി. സൗദിക്കു പുറമേ യുഎസും, യുകെയും, ഫ്രാന്‍സും യമന്റെ ഭരണകൂടത്തിനു പിന്തുണയേകി. വ്യോമാക്രമണം ശക്തമായതോടെ, നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതാണു രാജ്യത്തെ പട്ടിണിയിലേക്ക് നയിച്ചതെന്നു യുഎന്‍ പറഞ്ഞു. ചുരുങ്ങിയത് 10,000-ത്തോളം പേരെങ്കിലും കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: FK News