മികച്ച വളര്‍ച്ചയ്ക്ക് വേണ്ടത് ശക്തമായ സര്‍ക്കാരെന്ന് ജയ്റ്റ്‌ലി

മികച്ച വളര്‍ച്ചയ്ക്ക് വേണ്ടത് ശക്തമായ സര്‍ക്കാരെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഉയര്‍ന്ന വളര്‍ച്ച തുടരുന്നതിനും മികച്ച തീരുമാനങ്ങളെടുക്കുന്നതിനും ഇന്ത്യയ്ക്ക് ശക്തവും നിശ്ചയദാര്‍ഢ്യമുള്ളതുമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആവശ്യമുള്ള എണ്ണയുടെ പകുതിയിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” ഉയര്‍ന്ന വളര്‍ച്ച, ഉയര്‍ന്ന വരുമാനം,ഉയര്‍ന്ന വിഭവങ്ങള്‍, മികച്ച അടിസ്ഥാനസൗകര്യ ലക്ഷ്യങ്ങള്‍ എന്നിവ കരസ്ഥമാക്കേണ്ടതിന് ശക്തമായ ഒരു സര്‍ക്കാരിനെ രാജ്യത്തിന് ആവശ്യമാണ്”, ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ വ്യാവസായിക സംഘടനയായ അസോചത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

മികച്ച വളര്‍ച്ചാ പാത ഇന്ത്യ പിന്തുടരുകയാണെങ്കില്‍ ദാരിദ്ര്യത്തില്‍ നിന്ന് രാജ്യത്തിന് മുക്തി നേടാമെന്നും ഒരു വികസിത രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Current Affairs
Tags: Jaitley