രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 266 കോടി രൂപയുടെ ലാഭം

രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 266 കോടി രൂപയുടെ ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് നേടിയത് 266 കോടി രൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 0.9 ശതമാനമെന്ന നേരിയ നേട്ടമാണ് ലാഭത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞത്. 263.70 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  രണ്ടാം പാദത്തില്‍ ബാങ്ക് നേടിയിരുന്നത്.

ബാങ്കിന്റെ പലിശ 16.2 ശതമാനം വളര്‍ന്ന് 2765 കോടി രൂപയായി. അറ്റ പലിശ വരുമാനം 2018 സെപ്റ്റംബറില്‍ 13.75 ശതമാനം വളര്‍ന്ന് 1,022,47 കോടി രൂപയായി. 2017 സെപ്റ്റംബറിലിത് 898.91 കോടി രൂപയായിരുന്നു.

ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം 19.61 ശതമാനം ഉയര്‍ന്ന് 697.60 കോടി രൂപയായി. 2017 സെപ്റ്റംബറിലിത് 583.21 കോടി രൂപയായിരുന്നു.

Comments

comments

Categories: Business & Economy
Tags: Federal bank