ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ : സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അപേക്ഷകള്‍ ക്ഷണിച്ചു

ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ : സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുന്‍നിര ഡാറ്റാ സംഭരണ സേവനദാതാക്കളായ വെസ്‌റ്റേണ്‍ ഡിജിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. രാജ്യത്തിന്റെ ഡാറ്റാ ആവശ്യകതകളില്‍ മാറ്റം കൊണ്ടുവരാന്‍ സഹായകമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുന്ന പരിപാടി ഡിസംബറിലാണ് നടക്കുന്നത്. വിദ്യാഭ്യാസം, പുനരുപയോഗ ഊര്‍ജം, ഗതാഗതം, ആരോഗ്യപരിപാലനം, പരിസ്ഥിതി സൗഹൃദ ടെക്‌നോളജികള്‍ എന്നീ വിഷയങ്ങള്‍ക്കാണ് പരിപാടിയില്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ആശയരൂപീകരണ-മൂല്യനിര്‍ണയ ഘടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒരു ടീമില്‍ പരമാവധി മൂന്നംഗങ്ങള്‍ വരെയാകാും. https://www.startupindia.gov.in/content/sih/en/data-innovation-bazaar.htm-l സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അടുത്ത മാസം ഒന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്‍ഡസ്ട്രി-അക്കാഡമിയ വിദഗ്ധരുടെ മുമ്പില്‍ ആശയാവതരണത്തിന് അവസരം ലഭിക്കും.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഏഴും അഞ്ചും ലക്ഷം രൂപയുമാണ് സമ്മാനം. കൂടാതെ മികച്ച പത്ത് ടീമുകള്‍ക്ക് വെസ്റ്റേണ്‍ ഡിജിറ്റല്‍ കമ്പനിയുടെ ബെംഗളൂരു കാംപസില്‍ നടക്കുന്ന ത്രിദിന ഇന്നൊവേഷന്‍ ബൂട്ട് ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭ്യമാകും. മെന്റര്‍ഷിപ്പിനു പുറമെ ഡാറ്റാ ബിസിനസ് മേഖലയിലെ പ്രമുഖര്‍, നയതന്ത്രജ്ഞര്‍, നിക്ഷേപകര്‍, അക്കാഡമിക് വിദഗ്ധര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരവും ഡാറ്റാ ഇന്നൊവേഷന്‍ ബസാര്‍ പ്രദാനം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും നവസംരഭകര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമല്ല അവയെ വിജയകരമായ ബിസിനസുകളാക്കി മാറ്റുന്നതിനും സഹായകരമാകുന്ന രീതിയിലാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതിയൊരു ഇന്ത്യയെ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ആധുനിക ടെക്‌നോളജി മേഖലകളില്‍ ഇന്നൊവേഷന്‍ രണ്ടുവരികയെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഈ ലക്ഷ്യം നേടുന്നതില്‍ നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കാനും ഭാവിയിലെ പണത്തിനു തുല്യമായി തീരാനും സാധിക്കുന്ന ഡാറ്റയ്ക്കും അതേ പ്രധാന്യം തന്നെയാണുള്ളത്. രാജ്യം മുന്‍ഗണന നല്‍കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റയുടെ വിപുലവും വേഗതയേറിയതുമായ ശക്തി നാം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. യുവ ഇന്നൊവേറ്റര്‍മാര്‍ക്ക് ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനുള്ള അവസരമാണ് പരിപാടി ഒരുക്കുന്നത്. നവ ഇന്ത്യയ്ക്കായുള്ള പരിശ്രമത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. ഇന്‍വെസ്്റ്റ് ഇന്ത്യ എന്നിവയോടൊപ്പം സഹകരിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy