ഡെയ്‌ലിനിന്‍ജ വേക്ക്അപ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കി

ഡെയ്‌ലിനിന്‍ജ വേക്ക്അപ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കി

ബെംഗളൂരു: ഹൈപ്പര്‍ലോക്കല്‍ സബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലിനിന്‍ജ ഹൈദരാബാദ് ആസ്ഥാനമായ വേക്ക്അപ്ബാസ്‌ക്കറ്റിനെ ഏറ്റെടുത്തു. നഗരത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഇടപാട് ഡെയ്‌ലിനിന്‍ജയെ സഹായിക്കും. രാവിലെ പാല്‍, പലചരക്ക് തുടങ്ങിയ വീട്ടുസാധനങ്ങള്‍ പടിവാതിലില്‍ എത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഡെയ്‌ലിനിന്‍ജയും വേക്ക്അപ്ബാസ്‌ക്കറ്റും. ഡെയ്‌ലിനിന്‍ജയുടെ ഹൈദരാബാദിലെ രണ്ടാമത്തെ ഏറ്റെടുക്കല്‍ ഇടപാടാണിത്. കഴിഞ്ഞ ഓഗസ്റ്റില്‍ പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ 4ആംഷോപ്പിനെയാണ് കമ്പനി ഏറ്റെടുത്തത്.

ഇടപാടിനുശേഷം വേക്ക്അപ്പ്ബാസ്‌ക്കറ്റിന്റെ സ്ഥാപകര്‍ അടക്കമുള്ള ജീവനക്കാരെല്ലാം ഡെയ്‌ലിനിന്‍ജ ടീമിന്റെ ഭാഗമാകുകയും ഉപഭോക്താക്കളെല്ലാം ഈ പ്ലാറ്റ്‌ഫോംമിലേക്ക് മാറ്റപ്പെടുകയും ചെയ്യും. 2015 ല്‍ സത്യേന്ദ്രപ്രതാപ് ആരംഭിച്ച വേക്ക്അപ്ബാസ്‌ക്കറ്റിന് നിത്യേന 2,500 ഓര്‍ഡറുകളാണ് ലഭിക്കുന്നത്. സെക്ക്വോയ കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന ഡെയ്‌ലിനിന്‍ജ സ്ഥാപകരായ സാഗര്‍ യാര്‍നല്‍കറിന്റെയും അനുരാഗ് ഗുപ്തയുടെയും നേതൃത്വത്തില്‍ അടുത്തിടെ സാമ കാപ്പിറ്റല്‍ നിന്നും പിന്നീട് മെട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്ന് തുടര്‍ച്ചയായ രണ്ട് ഘട്ടം നിക്ഷേപസമാഹരണം നടത്തിയിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അടുത്ത ആറുമാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്താനാണ് പദ്ധതിയിടുന്നത്. നിലവില്‍ പ്രതിദിനം 35,000 ഇടപാടുകളാണ് പ്ലാറ്റ്‌ഫോം വഴി നടക്കുന്നത്.

Comments

comments

Categories: FK News