ട്രക്ക് കണ്ടെയ്‌നറുകളെ സ്‌കൂളാക്കി മാറ്റിയ സംരംഭക

ട്രക്ക് കണ്ടെയ്‌നറുകളെ സ്‌കൂളാക്കി മാറ്റിയ സംരംഭക

ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്‌നര്‍ സ്‌കൂള്‍ എന്ന ആശയം സേഫ് എജൂക്കേറ്റ് ഏറ്റെടുത്ത് നടപ്പാക്കിയത്. പാഴാക്കപ്പെടുന്ന ട്രക്കുള്‍ മോടിപിടിപ്പിച്ച് ശീതീകരിച്ച പഠന മുറികളാക്കി മാറ്റിയിരിക്കുകയാണിവിടെ. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത

ഉപയോഗശൂന്യമായ ട്രക്കുകള്‍ ഏതു രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നു മോടിപിടിപ്പിച്ചാല്‍ ട്രക്കുകളെ മികച്ച സ്‌കൂളാക്കി മാറ്റാമെന്നാണ് ദിവ്യ ജെയ്ന്‍ എന്ന സംരംഭക തെളിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നൈപുണ്യ വികസന പരിശീലന പരിപാടികളുടെ ഭാഗമായുള്ള പഠന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ് ട്രക്ക് കണ്ടെയ്‌നറുകള്‍. ഇന്ത്യയില്‍ 150 കേന്ദ്രങ്ങളിലായി അമ്പതിനായിരത്തില്‍ പരം ആളുകള്‍ക്ക് നെപുണ്യ പരിശീലനം നല്‍കിയ സേഫ് എജൂക്കേറ്റ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയും സിഇഒയുമാണ് ദിവ്യ ജെയ്ന്‍.

പാഴാക്കപ്പെടുന്ന ട്രക്കുള്‍ മോടി പിടിപ്പിച്ച് ശീതീകരിച്ച പഠന മുറികളാക്കി മാറ്റിയിരിക്കുകയാണിവിടെ. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാവുന്ന ഈ പഠന കേന്ദ്രങ്ങള്‍ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാംകൊണ്ടും പ്രകൃതിയോടിണങ്ങിയ സ്‌കൂള്‍ എന്നു തന്നെ പറയാം.

വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും മികച്ച നൈപുണ്യ വിദഗ്ധരാക്കി മാറ്റുന്നതിനായി പരിശീലനം നല്‍കുന്ന സ്ഥാപനമാണ് സേഫ് എജൂക്കേറ്റ്. 2015 ല്‍ തുടങ്ങിയ ഈ സംരംഭം ഇന്ത്യയിലെ മൂന്നാം നിര നഗരങ്ങളില്‍ സര്‍ക്കാരിന് എത്തിപ്പെടാന്‍ പരിമിതികളുള്ള ഇടങ്ങളിലാണ് പരിശീലന പരിപാടികളുമായി എത്തുന്നത്. ദിവ്യയുടെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെയും ഗ്രാമ വികസന മന്ത്രാലയത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സേഫ് എജൂക്കേറ്റിന്റെ ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന നൈപുണ്യ വികസന പരിപാടികള്‍ നടക്കുന്നത് രാജസ്ഥാന്‍, ബിഹാര്‍, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന പരിശീലന കേന്ദ്രങ്ങള്‍ ഇന്‍ഡോര്‍, ആഗ്ര, ഡെല്‍ഹി, കൊച്ചി, ജെയ്പൂര്‍ എന്നിവിടങ്ങളിലാണുള്ളത്.

ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്‌നര്‍ സ്‌കൂള്‍ എന്ന ആശയം സേഫ് എജൂക്കേറ്റ് ഏറ്റെടുത്ത് നടപ്പാക്കിയത്. ഷിപ്പിംഗ് ചെലവ് ഭീമമായതിനാല്‍ കണ്ടെയ്‌നറുകളില്‍ ഏറിയ പങ്കും ഉപേക്ഷിക്കപ്പെടുന്നു എന്നു മനസിലാക്കിയതോടെ ദിവ്യ ഇവ മോടിപിടിപ്പിച്ച് സ്‌കൂളാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഹരിയാനയിലെ ബിനോല, അമ്പാല എന്നിവിടങ്ങളിലും ബിഹാറിലെ ഛപ്ര, പഞ്ചാബിലെ അമൃത്‌സര്‍ എന്നിവിടങ്ങളിലാണ് കണ്ടെയ്‌നര്‍ സ്‌കൂളുകളുള്ളത്.

ഷിപ്പ്‌യാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കണ്ടെയ്‌നറുകള്‍ സേഫ് എജൂക്കേറ്റിന്റെ ആവശ്യാനുസരണം ക്ലാസ് മുറികള്‍, ലബോറട്ടറികള്‍, ലൈബ്രറി, വിശ്രമസ്ഥലം, ഡോര്‍മിറ്ററി, സിമുലേഷന്‍ ലാബ്, ഓഫീസ്, റിസപ്ഷന്‍ സ്‌പേസ് എന്നിവയാക്കി മാറ്റുകയാണ് പൊതുവെ ചെയ്യാറുള്ളത്. ഒരു സ്ഥലത്തെ പഠന പരിശീലനം കഴിഞ്ഞാന്‍ എടുത്തുമാറ്റാനും വീണ്ടും ഉപയോഗിക്കാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത. സാധാരണഗതിയില്‍ 70 കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനായി ഒരു കെട്ടിടത്തിന് 16-17 ലക്ഷം രൂപ ചെലവാകുമ്പോള്‍ സേഫ് എജൂക്കേറ്റിന്റെ കണ്ടെയ്‌നര്‍ സ്‌കൂളിനുള്ള ചെലവ് വെറും 8-12 ലക്ഷം രൂപ വരെ മാത്രം. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നര്‍ സ്‌കൂള്‍ ഡെല്‍ഹിയിലാണ് ലോഞ്ച് ചെയ്തത്. സ്‌കില്‍ ഇന്ത്യാ പ്രോഗ്രാമിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Comments

comments

Categories: FK Special, Slider