ബി2ബി സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനൊരുങ്ങി ടൈ സീട്ടില്‍

ബി2ബി സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനൊരുങ്ങി ടൈ സീട്ടില്‍

സീട്ടില്‍: ആഗോള സംരംഭകത്വ ശൃംഖലയായ ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ് (ടൈ) നെറ്റ്‌വര്‍ക്കിന്റെ സീട്ടില്‍ ഘടകം സീട്ടിലിയെും ഇന്ത്യയിലെയും ബി2ബി സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനൊരുങ്ങുന്നു. ഏയഞ്ചല്‍ നിക്ഷേപത്തിനു പുറത്തേക്കുള്ള പ്രസ്തുത നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ നിരീക്ഷിക്കുന്നതിന് സഹസ്ഥാപനം വെഞ്ചവര്‍ ഫണ്ട് ഇസെഡ്5 കാറ്റലിസ്റ്റും ചേര്‍ന്ന് ഒരു സ്‌ക്രീനിംഗ് കമ്മിറ്റിക്ക്് ടൈ സീട്ടില്‍ രൂപം നല്‍കിയിട്ടുണ്ട്. ടൈ സീട്ടില്‍ ബോര്‍ഡ് അംഗങ്ങളായ ഗൗരി ശങ്കര്‍, ശിരീഷ് നദ്കര്‍ണി എന്നിവരാണ് സമിതിക്കു നേതൃത്വം നല്‍കുന്നത്. പിനാക്കിള്‍ വെഞ്ച്വേഴ്‌സ് മുന്‍ അംഗമായിരുന്ന അരുണ്‍ രാമമൂര്‍ത്തി, സ്റ്റാര്‍ട്ട് സ്മാര്‍ട്ട് ലാബ്‌സില്‍ നിന്നുള്ള നന്ദ കൃഷ് എന്നിവരുമായി സഹകരിച്ചാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പാലോ ആള്‍ട്ടോ ആസ്ഥാനമായ 24 ദശലക്ഷം ഡോളറിന്റെ സി5 കാപ്പിറ്റല്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിന്റെ പാര്‍ട്ണര്‍മാരും കൂടിയാണിവര്‍.

പദ്ധതിക്കു കീഴില്‍ സ്‌ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇസെഡ്്5 കാപ്പിറ്റല്‍ ഫണ്ടില്‍ നിന്ന് നിക്ഷേപം ലഭിക്കും. ആദ്യ നിക്ഷേപം സീട്ടില്‍, ചെന്നൈ എന്നിവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ക്ലൗഡ് മാനേജ്‌മെന്റ് കമ്പനിയായ കോര്‍സ്റ്റാക്കിലായിരിക്കുമെന്നാണ് അറിയുന്നത്. 3-5 നിക്ഷേപങ്ങള്‍ നടത്താനാണ് പദ്ധതിയെന്ന് ഗൗരിശങ്കര്‍ അറിയിച്ചു. സി5 കാപ്പിറ്റല്‍ എന്ന വലിയ ഒരു ഫണ്ടില്‍ നിന്നുമാണ് തങ്ങള്‍ നിക്ഷേപം നടത്തുന്നത്. ഇതു വഴി സംരംഭകര്‍ക്ക് ഒന്നിലധികം വ്യക്തികളില്‍ നിന്നുള്ള കരാറുകള്‍ കൈകാര്യം ചെയ്യുന്നതിനു പകരം ഒരു വെഞ്ച്വര്‍ ഫണ്ടുമായി ഇടപെട്ടാല്‍ മതിയാകും. യുഎസ്എയുടെ പസഫിക് വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ഇസെഡ്5 കാപ്പിറ്റലിനും ഇസെഡ്5കാറ്റലിസ്റ്റിനും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സീട്ടിലിലില്‍ ബിസിനസ് ആരംഭിക്കാന്‍ ക്ഷണിച്ച ശിരീഷ് നദ്കര്‍ണി അതിനായി അവര്‍ ആദ്യം നിക്ഷേപത്തിനുള്ള യോഗ്യത നേടണമെന്നും സീട്ടില്‍ മേഖലയില്‍ തന്നെ ഓഫീസ് ആരംഭിക്കണമെന്നും പറഞ്ഞു. ഇസെഡ്5 കാപ്പിറ്റലിന്റെ ആകെ മൂല്യത്തില്‍ നിന്ന് മൂന്നു ദശലക്ഷം ഡോളര്‍ പസഫിക് വടക്കു പടിഞ്ഞാറന്‍ മേഖയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Tie Seatle