ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 7-8% ഓഹരികള്‍ ആമസോണ്‍ വാങ്ങും

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 7-8% ഓഹരികള്‍ ആമസോണ്‍ വാങ്ങും

മുംബൈ: ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ ഇകൊമേഴ്‌സ് വമ്പന്‍ ആമസോണ്‍ തയറെടുക്കുന്നു. 2500 കോടി രൂപയുടേതാണ് ഇടപാടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ 10 ശതമാനം ഓഹരികള്‍ വാങ്ങുമെന്നായിരുന്നു വിവരം. എന്നാല്‍ പരമാവധി എട്ടു ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തീരുമാനം.

കഴിഞ്ഞ മാസം ആമസോണും സമാറ ക്യാപിറ്റലും ചേര്‍ന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോര്‍ റീട്ടലിനെ ഏറ്റെടുത്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് അടുത്തിടെ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് മത്സരം കൂടുതല്‍ ശക്തമായത്.

Comments

comments

Categories: Business & Economy
Tags: Amazon