വെന്റോ, പോളോ, അമിയോ കണക്റ്റ് എഡിഷനുകള്‍ പുറത്തിറക്കി

വെന്റോ, പോളോ, അമിയോ കണക്റ്റ് എഡിഷനുകള്‍ പുറത്തിറക്കി

കാറിലെ സിസ്റ്റവുമായി കണക്റ്റ് ചെയ്യാന്‍ ‘ഫോക്‌സ്‌വാഗണ്‍ കണക്റ്റ്’ കാര്‍ ഉടമകളെ അനുവദിക്കും

ന്യൂഡെല്‍ഹി : വെന്റോ, പോളോ, അമിയോ കാറുകളുടെ കണക്റ്റ് എഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയും ഉല്‍സവ സീസണ്‍ മഹാമഹത്തില്‍ പങ്കുചേര്‍ന്നു. ഇന്റലിജന്റ് കണക്റ്റഡ് വെഹിക്കിള്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് ഫോക്‌സ്‌വാഗണ്‍ കണക്റ്റ്. ആപ്പ് വഴി കാറിലെ സിസ്റ്റവുമായി കണക്റ്റ് ചെയ്യാന്‍ ‘ഫോക്‌സ്‌വാഗണ്‍ കണക്റ്റ്’ കാര്‍ ഉടമകളെ അനുവദിക്കും. പുതിയ ലാപിസ് ബ്ലൂ പെയിന്റ് സ്‌കീം ഉള്‍പ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ, അമിയോ കണക്റ്റ് എഡിഷനുകള്‍ വരുന്നത്. അധിക വില ഈടാക്കാതെയാണ് കണക്റ്റ് എഡിഷന്‍ ലഭ്യമാക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

പ്ലഗ് ആന്‍ഡ് പ്ലേ ഡാറ്റ ഡോംഗിള്‍ ഉപയോഗിച്ച് കാറുമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് അസിസ്റ്റന്‍സ് സിസ്റ്റം ഉപയോക്താക്കളെ സഹായിക്കും. കാറിലെ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് (ഒബിഡി) പോര്‍ട്ടിലാണ് ഡോംഗിള്‍ പ്ലഗ്-ഇന്‍ ചെയ്യേണ്ടത്. ശേഷം ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം.

കണക്റ്റ് ഡോംഗിള്‍, 16 ഇഞ്ച് ഗ്രേ പോര്‍ട്ടാഗോ അലോയ് വീലുകള്‍, ലെതററ്റ് സീറ്റ് കവറുകള്‍, അലുമിനിയം പെഡലുകള്‍, കാര്‍ബണ്‍ ഫിനിഷ്ഡ് ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍ എന്നീ ഫീച്ചറുകള്‍ ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ, അമിയോ കണക്റ്റ് എഡിഷനുകളില്‍ നല്‍കിയിരിക്കുന്നു. ഗ്ലോസി റൂഫ് & സൈഡ് ഫോയില്‍, ഫെന്‍ഡറില്‍ ‘കണക്റ്റ്’ എന്ന ക്രോം ബാഡ്ജ് എന്നിവയാണ് മറ്റ് പുറംകാഴ്ച്ചകള്‍.

റേഡിയോയുടെ ചുറ്റും മൂണ്‍സ്റ്റോണ്‍ നിറത്തില്‍ അലങ്കാരം, ഗ്ലൗവ്‌ബോക്‌സ് ലൈറ്റ്, റിയര്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ സ്റ്റാന്‍ഡേഡ് ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ കാറുകളിലെ ഫീച്ചറുകളാണ്. ഇരട്ട ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍ നല്‍കി ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാന്‍ പരിഷ്‌കരിച്ചു. ഹൈലൈന്‍ വേരിയന്റില്‍ പുതിയ 15 ഇഞ്ച് ഡയമണ്ട് കട്ട് ഓള്‍സ്റ്റാര്‍ അലോയ് വീലുകള്‍, ബോഡിയുടെ നിറത്തിലുള്ള റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ നല്‍കിയിരിക്കുന്നു.

5.55 ലക്ഷം മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗണ്‍ പോളോയുടെ വില. അമിയോ വില 5.65 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെ. 8.38 ലക്ഷം രൂപ മുതല്‍ 14.02 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ വില. എല്ലാം എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto