അമെടെക് ബെംഗളൂരുവില്‍ ടെക് സെന്റര്‍ തുറന്നു

അമെടെക് ബെംഗളൂരുവില്‍ ടെക് സെന്റര്‍ തുറന്നു

ബെംഗളൂരു: യുഎസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ അമെടെക് ഇന്‍സ്ട്രമെന്റ്‌സിന്റെ ഇന്ത്യന്‍ വിഭാഗം ബെംഗളൂരുവില്‍ ടെക്‌നോളജി സേവനകേന്ദ്രം തുറന്നു. കമ്പനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഇലക്ട്രോ മെക്കാനിക്കല്‍ ഉല്‍പ്പന്ന ബിസിനസിന്റെയും വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ പദ്ധതി സഹായകരമാകും. 41 കോടി രൂപയാണ് സേവന കേന്ദ്രത്തിനായി അമെടെക് ബെംഗളൂരുവില്‍ നിക്ഷേപിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന, ആവശ്യാനുസരണമുള്ള ഉപകരണങ്ങളുടെ തെരഞ്ഞെടുപ്പ്, ഡിവൈസ് സര്‍വീസ്, ഡെമോസ്‌ട്രേഷന്‍ എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കുകയെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ ടെക്‌നിക്കല്‍, സപ്പോര്‍ട്ട് ശേഷികളുടെ വികസനമാണ് സെന്റര്‍ തുറന്നതിലൂടെ പ്രകടമായിരിക്കുന്നതെന്നും ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്നു വരുന്ന ഉപഭോക്താക്കള്‍ക്ക്് കമ്പനി നല്‍കുന്ന പ്രധാന്യത്തിന്റെ തെളിവാണിതെന്നും അമെടെക് ഇന്ത്യ എംഡി മിലിന്ദ് പല്‍സുലെ പറഞ്ഞു. ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഇന്ത്യയിലേക്ക് ചുവടുവെക്കുന്നത്. ഇന്ത്യന്‍ വിഭാഗത്തിന് ബെംഗളൂരുവില്‍ ഗവേഷണ വികസന കേന്ദ്രവും അക്രെഡിറ്റഡ് കാലിബ്രേഷന്‍ സെന്റമുണ്ട്. കൂടാതെ ചെന്നൈ, കോയമ്പത്തൂര്‍, ജംഷഡ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ റീജിയണല്‍ ഓഫീസുകളുമുണ്ട്. രാജ്യത്ത് എയറോസ്‌പേസ്, ഓട്ടോമോട്ടീവ്, നിര്‍മാണം, ഊര്‍ജോല്‍പ്പാദനം, ഗ്ലാസ്, മെറ്റല്‍, സ്റ്റീല്‍ സംസ്‌കരണം വ്യാവസായിക-വിദ്യാഭ്യാസ തലങ്ങളിലെ ഗവേഷണങ്ങള്‍, സൂക്ഷമതയാര്‍ന്ന നിര്‍മാണം എന്നീ മേഖലകളിലെ മുന്‍നിര കമ്പനികള്‍ അമെടെക്കിന്റെ ഉപഭോക്താക്കളാണ്.

Comments

comments

Categories: FK News
Tags: Ametek

Related Articles