ജി20യില്‍ മോദി-ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തും

ജി20യില്‍ മോദി-ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്തും. നവംബറില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.

മോദിയും ഷി ജിന്‍പിംഗും തമ്മില്‍ ഈ വര്‍ഷം പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഇന്ത്യയും ചൈനയും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് ചൈനീസ് പ്രതിനിധി ലുവോ സാവോഹുയി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.

അഫ്ഗാന്‍ മേഖലയില്‍ ഇന്ത്യ-ചൈന ബന്ധം ദൃഢമാക്കുന്നതിനുള്ള ആദ്യപടിയാണ് ഈ പരിശീലന പരിപാടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സഹകരണങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അഫ്ഗാന്‍ നതന്ത്രജ്ഞര്‍ക്കു വേണ്ടിയുള്ള ആദ്യ ഇന്ത്യ-ചൈന പരിശീലന പരിപാടി ഈ മാസം 26നാണ് സമാപിക്കുന്നത്.ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും.

Comments

comments

Categories: Current Affairs