ഓണ്‍ലൈന്‍ മെഗാ വില്‍പ്പനയെ നിയന്ത്രിക്കുന്ന AI

ഓണ്‍ലൈന്‍ മെഗാ വില്‍പ്പനയെ നിയന്ത്രിക്കുന്ന AI

ഫ്ലിപ്കാർട്ട് 2014-ലാണ് ആദ്യമായി ബിഗ് ബില്യന്‍ ഡെയ്‌സ് എന്ന പേരില്‍ മെഗാ ഓഫര്‍ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വില്‍പനയ്ക്കു തുടക്കമിട്ടത്. അന്ന്, വന്‍ തിരക്കില്‍ ഫ്ലിപ്കാര്‍ട്ടിന്റെ വെബ്‌സൈറ്റ് തകര്‍ന്നു. ഈ അനുഭവം പാഠമാക്കി കൊണ്ടാണു ഫ്ലിപ്കാർട്ട്  പിന്നീടുള്ള വര്‍ഷങ്ങളില്‍ ബിഗ് സെയ്‌ലിനുള്ള തയാറെടുപ്പ് നടത്തിയത്. ഫ്ലിപ്കാര്‍ട്ടിന് ഇന്ന് 50-ാളം ഡാറ്റ സയന്റിസ്റ്റുകളും 1,600 എന്‍ജിനീയര്‍മാരുമുണ്ട്. വെബ്‌സൈറ്റ് ട്രാഫിക്കിനെയും, കസ്റ്റമറിന്റെ ഉപഭോഗ രീതിയെയും പ്രവചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമുണ്ട്. നാല് വര്‍ഷം മുമ്പ് സംഭവിച്ചതു പോലുള്ള വെബ്‌സൈറ്റ് ക്രാഷ് ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണു ഇത്തരം മുന്‍കരുതലെടുത്തിരിക്കുന്നത്.

2014 എന്ന വര്‍ഷം ഫ്ലിപ്കാര്‍ട്ടിനെ സംബന്ധിച്ചു വന്‍പ്രാധാന്യമുള്ള വര്‍ഷമായിരുന്നു. മിന്ത്ര എന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറെ 330 മില്യന്‍ ഡോളറിന് 2014 മെയ് മാസം ഫ്ലിപ്കാർട്ട് ഏറ്റെടുത്തു. രണ്ട് മാസങ്ങള്‍ക്കു ശേഷം ഒറ്റ നിക്ഷേപ റൗണ്ടില്‍ തന്നെ ഒരു ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് ആഭ്യന്തരതലത്തില്‍ റെക്കോഡ് കൈവരിക്കാനും ഫഌപ്കാര്‍ട്ടിനു സാധിച്ചിട്ടുണ്ട്. അതേ വര്‍ഷം ഒക്ടോബറില്‍, ബിഗ് ബില്യന്‍ ഡെയ്‌സ് സെയ്‌ലിനു തുടക്കമിട്ടു.

ഓഫറുകളുടെ പ്രളയമാണ് ഉത്സവനാളുകള്‍. ഇന്ത്യയില്‍ പ്രധാന ഉത്സവസീസനായി ഇ-കൊമേഴ്‌സ് കമ്പനികള്‍ കണക്കാക്കുന്നത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ്. ഒരു വര്‍ഷം നടക്കുന്ന വില്‍പ്പനയുടെ കണക്കെടുത്താല്‍, പ്രധാന കച്ചവടം നടക്കുന്നത് ഈ ഉത്സവനാളുകളിലായിരിക്കുമെന്നതു തീര്‍ച്ചയാണ്. ഇക്കാര്യം മനസിലാക്കി കൊണ്ടു തന്നെയാണ് ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ ഇരുവരും മത്സരിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്.

ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും. ഈ രണ്ട് കമ്പനികള്‍ക്കും അവരുടെ വാര്‍ഷിക വില്‍പ്പനയുടെ ഭൂരിഭാഗവും ലഭിക്കുന്നത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കാറുള്ള ബിഗ് സെയ്‌ലില്‍ (big sale) നിന്നാണ്. ഈ വര്‍ഷം ബിഗ് സെയ്‌ലില്‍നിന്ന് രണ്ട് കമ്പനികളും ഏകദേശം മൂന്ന് ബില്യന്‍ ഡോളറിന്റെ വില്‍പന കൈവരിക്കുമെന്നാണു റെഡ് സീര്‍ എന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനം കണക്കാക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ എന്ന പേരിലും, ഫഌപ്പ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സ് എന്ന പേരിലുമാണ് ബിഗ് സെയ്ല്‍ സംഘടിപ്പിക്കുന്നത്. ഈ വില്‍പ്പനയ്ക്കുള്ള തയാറെടുപ്പുകള്‍ ഇരു കമ്പനികളും ജുലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തന്നെ ആരംഭിക്കാറുണ്ട്. കാരണം ബിഗ് സെയ്ല്‍ എന്നത് ഇരു ഭീമന്മാര്‍ക്കും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതിനുള്ള ഒരു പോരാട്ടം കൂടിയാണ്. യുഎസിനു പുറത്ത് വലിയ വിപണി അല്ലെങ്കില്‍ വന്‍ അവസരമായി ആമസോണ്‍ കരുതുന്നത് ഇന്ത്യയെയാണ്. ആമസോണിന്റെ ഇന്ത്യയിലെ പ്രധാന എതിരാളി ഫഌപ്കാര്‍ട്ടാണ്. ഇപ്രാവിശ്യം, ഇന്ത്യയില്‍ ആമസോണിനെ നേരിടുന്നത് ഫഌപ്കാര്‍ട്ട് തന്നെയാണെങ്കിലും, ചില്ലറ വ്യത്യാസമുണ്ട്. റീട്ടെയ്ല്‍ രംഗത്തെ ഭീമനും യുഎസ് കമ്പനിയുമായ വാള്‍മാര്‍ട്ട് ഈ വര്‍ഷം ആദ്യം ഫഌപ്കാര്‍ട്ടിനെ 16 ബില്യന്‍ ഡോളറിന് ഏറ്റെടുത്തിരുന്നു എന്നതാണ് ആ വ്യത്യാസം. ഈയൊരു പശ്ചാത്തലത്തില്‍ ബിഗ് സെയ്ല്‍ പോരാട്ടത്തിനു വീര്യം കൂടിയെന്നതാണു യാഥാര്‍ഥ്യം. ഈ വര്‍ഷത്തെ ബിഗ് സെയ്‌ലിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരു കമ്പനികളും ബിഗ് സെയ്ല്‍ ആരംഭിച്ചത് ഒക്ടോബര്‍ 10-നായിരുന്നു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ 10 മുതല്‍ 15 വരെയും, ഫഌപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്‌സ് 10 മുതല്‍ 14 വരെയുമാണ്. ഇതിലൂടെ ഉപഭോക്താവിന് വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുവാനും, അതിനു ശേഷം സാധനം വാങ്ങുവാനും അവസരം ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ഇരു കമ്പനികളും അവരുടെ ബിഗ് സെയ്ല്‍ സംഘടിപ്പിച്ചിരുന്നത് വ്യത്യസ്ത തീയതികളിലായിരുന്നു. അതു കൊണ്ട് തന്നെ ഉപഭോക്താവിന് ഏത് കമ്പനിയായിരിക്കും കൂടുതല്‍ ഓഫര്‍ പ്രഖ്യാപിക്കുക എന്ന് അറിയാന്‍ സാധിക്കുമായിരുന്നില്ല.
ആമസോണും, ഫഌപ്കാര്‍ട്ടും ഉപഭോക്താക്കളെ പോര്‍ട്ടലുകളിലേക്ക് ആകര്‍ഷിക്കാന്‍ സവിശേഷമായ മാര്‍ഗം സ്വീകരിക്കാറുണ്ടെന്നത് നമ്മള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇപ്രാവിശ്യം ബിഗ് സെയ്‌ലിന് ആമസോണ്‍ ഉപഭോക്താവിന് ആകര്‍ഷിക്കാനായി ഡല്‍ഹിയിലെ പ്രശസ്തമായ ഡിഫന്‍സ് കോളനിയിലെ നാല് ബെഡ്‌റൂം വീട്ടില്‍ 1,652 ഉല്‍പ്പന്നങ്ങളാണ് ഡിസ്‌പ്ലേക്ക് വച്ചിരിക്കുന്നത്. തങ്ങളുടെ പോര്‍ട്ടലില്‍ ലഭ്യമായ ഉല്‍പ്പന്നനിരയുടെ പബ്ലിസിറ്റിയാണ് ലക്ഷ്യം. അതുപോലെ ചെറുപട്ടണങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ആമസോണ്‍ മൊബൈല്‍ ആപ്പ് ഹിന്ദി പതിപ്പും പുറത്തിറക്കി. ആമസോണിന് ഇന്ത്യയില്‍ ലഭിക്കുന്ന ഓര്‍ഡറിന്റെ 65 ശതമാനവും ചെറുപട്ടണങ്ങളില്‍നിന്നാണ്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ആപ്പിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഇപ്രാവിശ്യം കൂടുതല്‍ മോഡലുകളുടെ ഡിസ്‌പ്ലേയുമായിട്ടാണ് ആമസോണ്‍ എത്തിയത്. മുന്‍ വര്‍ഷം 70 മോഡലുകളാണ് അവതരിപ്പിച്ചതെങ്കില്‍ ഇപ്രാവിശ്യം അത് 200 ആണ്. എന്നാല്‍ ഷൂസ്, വാച്ചുകള്‍, ജ്വല്ലറി, ബാഗ് എന്നിവയുള്‍പ്പെടുന്ന ഫാഷന്‍ വിഭാഗത്തില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നത് തങ്ങളാണെന്നാണു ഫഌപ്കാര്‍ട്ടിന്റെ അവകാശവാദം. ഈ വിഭാഗത്തില്‍ വിപണിയുടെ 80 ശതമാനവും തങ്ങളാണു നിയന്ത്രിക്കുന്നതെന്നും ഫഌപ്കാര്‍ട്ട് പറയുന്നു. ജബോങ്(Jabong), മിന്ത്ര (Myntra) എന്നീ ഫാഷന്‍ പോര്‍ട്ടലുകള്‍ ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതും ഫാഷന്‍ വിഭാഗത്തില്‍ ഫഌപ്കാര്‍ട്ടിനു മേല്‍ക്കൈ നേടിക്കൊടുക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വെബ്‌സൈറ്റ് തകര്‍ത്ത ബിഗ് ബില്യന്‍ വില്‍പന

2014 എന്ന വര്‍ഷം ഫഌപ്കാര്‍ട്ടിനെ സംബന്ധിച്ചു വന്‍പ്രാധാന്യമുള്ള വര്‍ഷമായിരുന്നു. മിന്ത്ര എന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറെ 330 മില്യന്‍ ഡോളറിന് 2014 മെയ് മാസം ഫഌപ്കാര്‍ട്ട് ഏറ്റെടുത്തു. രണ്ട് മാസങ്ങള്‍ക്കു ശേഷം ഒറ്റ നിക്ഷേപ റൗണ്ടില്‍ തന്നെ ഒരു ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് ആഭ്യന്തരതലത്തില്‍ റെക്കോഡ് കൈവരിക്കാനും ഫഌപ്കാര്‍ട്ടിനു സാധിച്ചിട്ടുണ്ട്. അതേ വര്‍ഷം ഒക്ടോബറില്‍, ബിഗ് ബില്യന്‍ ഡെയ്‌സ് സെയ്‌ലിനു തുടക്കമിട്ടു. ഓണ്‍ലൈനില്‍ ‘മെഗാ ഫെസ്റ്റീവ് സീസണ്‍ വില്‍പന’ എന്ന ആഗോള ആശയത്തെ ഇന്ത്യയിലെ ഉപഭോക്താവിനു പരിചയപ്പെടുത്തുക എന്നതായിരുന്നു ബിഗ് ബില്യന്‍ ഡെയ്‌സ് സെയ്‌ലിന്റെ ലക്ഷ്യം. എന്നാല്‍ ബിഗ് ബില്യന്‍ ഡെയ്‌സിന്റെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഫഌപ്കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നു. ഉത്പന്നങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു, ഓര്‍ഡറുകള്‍ റദ്ദാക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വെബ്‌സൈറ്റിലേക്ക് പ്രവേശിച്ചതായിരുന്നു കാരണം. സത്യത്തില്‍ ഈ സംഭവം ഒരു പബ്ലിക് റിലേഷന്‍സ് ദുരന്തമായി ഭവിക്കുകയും ചെയ്തു. ഫഌപ്കാര്‍ട്ട് സഹസ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും, ബിന്നി ബന്‍സാലിനും സംഭവത്തില്‍ മാപ്പ് പറയേണ്ടതായും വന്നു. 2014-ലെ ആദ്യ ബിഗ് ബില്യന്‍ ഡെയ്‌സ് വില്‍പനയില്‍നിന്നുമുള്ള അനുഭവം പാഠമാക്കി കൊണ്ടാണ് ഫഌപ്കാര്‍ട്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ ബിഗ് സെയ്‌ലിനുള്ള തയാറെടുപ്പ് നടത്തിയത്. ഫഌപ്കാര്‍ട്ടിന് ഇന്ന് 50-ാളം ഡാറ്റ സയന്റിസ്റ്റുകളും 1,600 എന്‍ജിനീയര്‍മാരുമുണ്ട്. നാല് വര്‍ഷം മുമ്പ് സംഭവിച്ചതു പോലുള്ള വെബ്‌സൈറ്റ് ക്രാഷ് ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണു മുന്‍കരുതലെടുത്തിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഒരു പുതിയ ഡാറ്റ സെന്ററും സ്വകാര്യ ക്ലൗഡും നിര്‍മിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് ട്രാഫിക്കിനെ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണിത്. തത്സമയ അപഗ്രഥനങ്ങളും (real-time analytics) സൂക്ഷ്മ അന്വേഷണങ്ങളിലൂടെയും (insights) ഫഌപ്കാര്‍ട്ടിന് ഇന്നു വെബ്‌സൈറ്റ് ട്രാഫിക്കിനെയും, കസ്റ്റമറിന്റെ ഉപഭോഗ രീതിയെയും (consumption pattern) പ്രവചിക്കാന്‍ സാധിക്കുന്നു. വന്‍ ഡിമാന്‍ഡുള്ള ഏതെങ്കിലുമൊരു പ്രത്യേക ഉത്പന്നം ലഭ്യമാക്കുന്നതിനായി ഒന്നിലധികം സര്‍വറുകളാണു സ്ഥാപിച്ചിരിക്കുന്നത്. സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നവരെ (resellers) കണ്ടെത്തുന്നതിനും ഇന്റര്‍നെറ്റ് ബോട്ടുകളെ (ഇന്റര്‍നെറ്റ് വഴി ഓട്ടോമേറ്റഡ് ടാസ്‌ക്കുകള്‍ അഥവാ യാന്ത്രികമായ ജോലികള്‍ നിര്‍വഹിക്കുന്ന സോഫ്റ്റ്‌വെയറുകള്‍) തിരിച്ചറിയുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഫഌപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ യഥാര്‍ഥ ഉപഭോക്താവിനു ന്യായമായ അവസരം നല്‍കാനും ഫഌപ്കാര്‍ട്ടിനു സാധിക്കുന്നു.

വാര്‍ റൂം

ഫഌപ്കാര്‍ട്ടിന്റെ ആസ്ഥാനകേന്ദ്രമായ ബെംഗളുരുവിലെ ഓഫീസില്‍ ബിഗ് സെയ്ല്‍ നടക്കുന്ന ദിവസങ്ങളില്‍ പോയാല്‍ ആരും ആശ്ചര്യപ്പെടുന്ന കാഴ്ചകള്‍ കാണുവാന്‍ സാധിക്കും. നൂറു കണക്കിനു ജീവനക്കാര്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്‍പില്‍ തിരക്ക് പിടിച്ച ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണുവാനാകും. ഇവരുടെ അധ്വാനമാണു കസ്റ്റമേഴ്‌സ് ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ സുഗമമായി ഡെലിവറി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഈ ദിവസങ്ങളില്‍ ഫഌപ്കാര്‍ട്ടിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഉറങ്ങാറില്ല. ഇനി ഉറങ്ങണമെന്നു വിചാരിച്ചാല്‍ തന്നെ അവര്‍ ലാപ്‌ടോപ്പും ചേര്‍ത്തുപിടിച്ചു കൊണ്ടായിരിക്കും കിടക്കുന്നത്. ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ക്കും തൊട്ടറിയാന്‍ സാധിക്കും.

ഉത്സവകാലത്തെ തലവേദന

ഓര്‍ഡറുകളെ സോര്‍ട്ട് ചെയ്യുന്നതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റമറിനു ഡെലിവറി ചെയ്യുന്നതുമാണ് ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്സവകാലത്തെ വലിയ തലവേദന. വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വെബ്‌സൈറ്റില്‍ പരസ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ വേര്‍തിരിച്ചതിനു ശേഷം ഉത്പന്നം പാക്ക് ചെയ്ത് ഡെലിവറി ചെയ്യണം. ഈ നടപടിക്രമം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫഌപ്കാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ടൂള്‍സ് ഉപയോഗിക്കുകയാണ്.

ഡിമാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്

ആമസോണിലും, ഫഌപ്കാര്‍ട്ടിലും ഒക്ടോബര്‍-നവംബര്‍ ഉത്സവകാല വില്‍പനയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് അനുഭവപ്പെടുന്നത് സമാര്‍ട്ട്‌ഫോണുകള്‍ക്കാണ്. ഇപ്രാവിശ്യം ബിഗ് സെയ്ല്‍ ആരംഭിച്ച ഒക്ടോബര്‍ 10-ന് ആദ്യ മണിക്കൂറില്‍ 10 ലക്ഷം ഫോണുകള്‍ വില്‍പന നടത്തിയതായി ഫഌപ്കാര്‍ട്ട് അറിയിച്ചു. ആദ്യ ദിനം 30 ലക്ഷം ഫോണുകളും വില്‍പന നടത്തുകയുണ്ടായി. ഇത് ഇന്ത്യയിലെ മൊബൈല്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ തന്നെ റെക്കോഡാണ്.

Comments

comments

Categories: FK News, Slider
Tags: AI, Flipkart