ഇലക്ട്രിക് വാഹനവുമായി എംജി മോട്ടര്‍ വരുന്നു

ഇലക്ട്രിക് വാഹനവുമായി എംജി മോട്ടര്‍ വരുന്നു

ഷാങ്ഹായ്: പൂര്‍ണമായും വൈദ്യുതിയിലോടുന്ന എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ തയാറെടുക്കുന്നു. ചൈനീസ് കമ്പനിയായ സായിക് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയാണ് എംജി മോട്ടോര്‍ അഥവാ മോറിസ് ഗാരേജസ് മോട്ടോര്‍.2020ന്റെ ആദ്യ പകുതിയിലാണ് ഈ സംരംഭം കമ്പനി ഇന്ത്യയിലെത്തിക്കുക.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷാങ്ഹായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് എംജി തങ്ങളുടെ പദ്ധതികള്‍ വിവരിച്ചത്.ഇന്ത്യന്‍ വിപണിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശക്തിയുള്ള എസ്‌യുവിയായിരിക്കും ഇലക്ട്രിക് എന്ന് സായിക് മോട്ടോഴ്‌സ് അറിയിച്ചു.

ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറങ്ങുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്.അടുത്ത വര്‍ഷം അവസാനത്തോടെ ഏകദേശം 1500 തൊഴിലവസരങ്ങളും കമ്പനി രാജ്യത്ത് സൃഷ്ടിക്കും.

Comments

comments

Categories: Auto
Tags: mg motors