ഇന്‍ഡിഗോ കേരളത്തില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങും

ഇന്‍ഡിഗോ കേരളത്തില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങും

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസ്

അബുദാബി: ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍സായ ഇന്‍ഡിഗോ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുന്ന തരത്തിലാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നായി ദുബായിലേക്ക് പതിമൂന്ന് സര്‍വീസുകള്‍ ഇന്‍ഡിഗോ ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഷാര്‍ജയിലേക്ക് അഞ്ച് സര്‍വീസുകളാണ് കമ്പനിക്കുള്ളത്. അബുദാബിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യുഎയില്‍ മൂന്നു സ്ഥലങ്ങളിലായി എയര്‍ലൈനിന്റെ സര്‍വീസുകള്‍ വിപുലീകരിക്കപ്പെടും.

ഭാവിയില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള പരിപാടികള്‍ ആലോചിച്ചു വരുന്നതായി ഇന്‍ഡിഗോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വില്‍ ബോള്‍ട്ടര്‍ പറഞ്ഞു. ദുബായിലേക്കുള്ള സര്‍വീസുകളിലും വിപുലീകരണം പ്രതീക്ഷിക്കാം. ലണ്ടന്‍, ഹോങ്കോംഗ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia
Tags: IndiGo