കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
അഭിനേതാക്കള്‍: നിവിന്‍ പോളി, മോഹന്‍ലാല്‍, പ്രിയ ആനന്ദ്
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 50 മിനിറ്റ്

അന്തസുള്ളൊരു ജീവിതം നയിക്കാന്‍, കുട്ടിക്കാലത്ത് ദാരിദ്ര്യം അനുഭവിച്ച വീട് കൊച്ചുണ്ണി ഉപേക്ഷിക്കുന്നു. എന്നാല്‍ നാട്ടിലെ പ്രമാണിമാരും, സാമൂഹിക ചുറ്റുപാടും, എല്ലാറ്റിനുമുപരിയായി കൊച്ചുണ്ണിയുടെ സ്വന്തം വിധിയും അയാള്‍ ഏതു കാര്യത്തിലാണോ സമര്‍ഥന്‍ അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
കായംകുളം കൊച്ചുണ്ണിയെ കുറിച്ചു ചെറുപ്രായം മുതല്‍ നിരവധി കഥകള്‍ കേട്ടും, നിരവധി പരമ്പരകള്‍ കണ്ടും വളര്‍ന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയെത്തിയിരിക്കുന്നതും ഇത്തരമൊരു പശ്ചാത്തലമുള്ള പ്രേക്ഷകനിലേക്കാണ്.
റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി വിവരിക്കുന്നത് കവര്‍ച്ചക്കാരന്റെ ചെറുപ്രായം മുതലുള്ള കഥയാണ്. എങ്ങനെയാണു കൊച്ചുണ്ണിയും അയാളുടെ പിതാവും കവര്‍ച്ചക്കാരായത് എന്നാണ് സിനിമ വിവരിക്കുന്നത്. അന്നത്തെ ജാതിയില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമവും, ദരിദ്രരെ സഹായിക്കുന്നതിലേക്ക് എങ്ങനെയാണു കൊച്ചുണ്ണി മാറിയതെന്നും കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതോടൊപ്പം കൊച്ചുണ്ണിയെ അദ്ദേഹത്തിന്റെ സഹായികള്‍ പിന്നീട് വഞ്ചിച്ചതും, എങ്ങനെയാണു കൊച്ചുണ്ണി ഇതിഹാസ തുല്യനായി മാറിയതെന്നും, തലമുറകള്‍ കഴിഞ്ഞിട്ടും എന്തു കൊണ്ടാണു നമ്മളുടെ മനസില്‍ കൊച്ചുണ്ണി ഇന്നും ജീവിക്കുന്നതെന്നും ചിത്രം പറയുന്നു.
മോഹന്‍ലാലിന്റെ ഇത്തിരപ്പക്കി കൃത്യമായിട്ടാണു കഥയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിനു കൃത്യമായ അളവില്‍ ആവേശം സമ്മാനിക്കാനും ലാലിന്റെ കഥാപാത്രത്തിനു സാധിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം ഓരോ ഫ്രെയ്മിലും മാജിക് സമ്മാനിക്കുന്നവയാണ്. മൃഗതുല്യനായ കവര്‍ച്ചക്കാരനായും, നിഷ്‌കളങ്കനും എന്നാല്‍ ധൈര്യശാലിയുമായ കൊച്ചുണ്ണിയായി ജീവിച്ചു കൊണ്ടു നിവിന്‍ പോളി തന്റെ കഥാപാത്രം ഭംഗിയാക്കിയിരിക്കുന്നു. തങ്ങളായി ബാബു ആന്റണിയും, ജാനകിയായി പ്രിയ ആനന്ദും തിളങ്ങിയിരിക്കുന്നു.

Comments

comments

Categories: Movies, Slider