മലിനീകരണം രൂക്ഷം, നടപടിയുമായി ഡെല്‍ഹി സര്‍ക്കാര്‍

മലിനീകരണം രൂക്ഷം, നടപടിയുമായി ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനികരണം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍ രംഗത്ത്. മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കൂടാതെ ഡീസല്‍ ജനറേറ്ററുകള്‍, നിര്‍മാണപ്രവൃത്തികള്‍, മാലിന്യങ്ങള്‍ കത്തിക്കുന്നത് മുതലായ കാര്യങ്ങളും നിരോധിക്കും.

കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. വ്യാവസായിക മേഖലകളില്‍ ശക്തമായ മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികളും കൈക്കൊള്ളും.കൃഷിയിടങ്ങളില്‍ അവശിഷ്ടം കത്തിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തും.

മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തിലെ പാതകളില്‍ ലോറികളുടെ ഗതാഗതം നിരോധിക്കും. പൊടിപടലം നിയന്ത്രിക്കുന്നതിന് പാതകളില്‍ വെള്ളം തളിക്കുകയും യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള റോഡ് ശുചീകരണം നടപ്പാക്കുകയും ചെയ്യും.

അടിയന്തര സാഹചര്യത്തില്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് സ്വീകരിക്കേണ്ട മറ്റു നടപടികള്‍ കൈക്കൊള്ളും. സാഹചര്യം വിലയിരുത്തി സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് അടക്കമുള്ളനടപടികളില്‍ ദൗത്യസംഘം തീരുമാനമെടുക്കും.

കഴിഞ്ഞ വര്‍ഷവും വായു മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. വായുവിന്റെ ഗുണനിലവാരം അതീവ അപകരടകരമായ രീതിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഡെല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider