2019 കാവസാക്കി ഇസഡ് 900 വിപണിയില്‍

2019 കാവസാക്കി ഇസഡ് 900 വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.68 ലക്ഷം രൂപ

ന്യൂഡെല്‍ഹി :2019 മോഡല്‍ കാവസാക്കി ഇസഡ്900 ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.68 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പേള്‍ ഫഌറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്/മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക്, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ/എബണി, മെറ്റാലിക് ഫഌറ്റ് സ്പാര്‍ക് ബ്ലാക്ക്/മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ മോഡല്‍ ലഭിക്കും. മൂണ്‍ഡസ്റ്റ് ഗ്രേ/എബണി കളര്‍ ഓപ്ഷന്‍ പരിമിത എണ്ണം മാത്രമേ വില്‍ക്കൂ.

കാഴ്ച്ചയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് 2019 കാവസാക്കി ഇസഡ്900 മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 948 സിസി, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ 6 സ്പീഡ് ട്രാന്‍സ്മിഷനുമായി ചേര്‍ത്തിരിക്കുന്നു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 123 ബിഎച്ച്പി കരുത്തും 98.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് ക്വിക്ക് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കും.

മുന്നില്‍ 300 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ 250 എംഎം സിംഗിള്‍ ഡിസ്‌ക്കുമാണ് 2019 കാവസാക്കി ഇസഡ്900 മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് നിര്‍വ്വഹിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. സിബിയു രീതിയില്‍ ബൈക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ‘ഇന്‍ലൈന്‍ 4’ സൂപ്പര്‍ബൈക്കുകളിലൊന്നാണ് കാവസാക്കി ഇസഡ്900.

Comments

comments

Categories: Auto
Tags: Kawasaki