അക്ഷീണം പായാന്‍ 2019 കാവസാക്കി വേഴ്‌സിസ് 650

അക്ഷീണം പായാന്‍ 2019 കാവസാക്കി വേഴ്‌സിസ് 650

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.69 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഉല്‍സവ സീസണ്‍ പ്രമാണിച്ച് വേഴ്‌സിസ് 650 മോട്ടോര്‍സൈക്കിളിന്റെ 2019 മോഡല്‍ ഇന്ത്യ കാവസാക്കി മോട്ടോര്‍ (ഐകെഎം) വിപണിയിലെത്തിച്ചു. 6.69 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവില്‍ വില്‍ക്കുന്ന മോഡലിന്റെ അതേ വില. മിഡില്‍വെയ്റ്റ് ടൂറര്‍ മോട്ടോര്‍സൈക്കിളിന് പുതിയ പെയിന്റ് സ്‌കീം ലഭിച്ചിരിക്കുന്നു. മുന്‍, പിന്‍ ഭാഗങ്ങളില്‍ പുതിയ ബ്ലാക്ക്, ഗ്രീന്‍ ഹൈലൈറ്റുകള്‍ കാണാം. അതേസമയം ഇന്ധന ടാങ്കിന് ചാര നിറമാണ്.

പുതിയ മോഡലില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 2019 കാവസാക്കി വേഴ്‌സിസ് 650 മോട്ടോര്‍സൈക്കിളിന് കരുത്തേകും. ഈ മോട്ടോര്‍ 67.4 ബിഎച്ച്പി കരുത്തും 64 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു.

300 എംഎം ഇരട്ട ഡിസ്‌ക്കുകള്‍ മുന്നിലും 250 എംഎം സിംഗിള്‍ ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. ജാപ്പനീസ് കമ്പനിയായ നിസ്സിന്റേതാണ് കാലിപറുകള്‍. വേഴ്‌സിസ് 650 മോട്ടോര്‍സൈക്കിളില്‍ ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. 41 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും പ്രീ-ലോഡ് & റീബൗണ്ട് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും നല്‍കിയിരിക്കുന്നു.

ടൂറിംഗ് ആവശ്യങ്ങള്‍ക്കാണ് കാവസാക്കി വേഴ്‌സിസ് 650 പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ 17 ഇഞ്ച് അലോയ് വീലുകളില്‍ റോഡ് സ്‌പെക് ടയറുകള്‍ നല്‍കിയിരിക്കുന്നു. സുസുകി വി-സ്‌ട്രോം 650 എക്‌സ്ടി, എസ്ഡബ്ല്യുഎം സൂപ്പര്‍ഡുവല്‍ ടി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്നിവ ഇന്ത്യയിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് 2019 മോഡല്‍ കാവസാക്കി വേഴ്‌സിസ് 650 വിപണിയിലെത്തുന്നത്.

Comments

comments

Categories: Auto