എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: ആഗോളആഭ്യന്തര തലത്തിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഊര്‍ജ മേഖലയിലെ പ്രതിസന്ധി, ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം, എണ്ണ വിലയിലെ അസ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രി എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച ചെയ്യുക.

എണ്ണ കമ്പനി മേധാവികളുമായി നരേന്ദ്ര മോദി നടത്തുന്ന മൂന്നാമത്തെ വാര്‍ഷിക യോഗമാണിത്.സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ബിപി സിഇഒ ബോബ് ഡൂഡ്‌ലേ, ടോട്ടല്‍ മേധാവി പട്രിക് ഫൗയാന്‍, ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി, വേദാന്ത തലവന്‍ അനില്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിതി ആയോഗാണ് യോഗത്തിന് നേതൃത്വം നല്‍കുക. ഇന്ധന വില വര്‍ധനയും യുഎസ് ഉപരോധം എണ്ണ വിപണിയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളുമായിരിക്കും ചര്‍ച്ചയിലെ പ്രധാന അജണ്ട.

എണ്ണപാചക വാതക പര്യവേഷണം, ഉല്‍പ്പാദനം എന്നീ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. 2016 ജനുവരി അഞ്ചിനാണ് മോദി എണ്ണ കമ്പനി മേധാവികളുമായി ആദ്യം ചര്‍ച്ച നടത്തിയത്. പ്രകൃതി വാതക വിലകള്‍ പരിഷ്‌കരിക്കുന്നത് പോലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത് ആ സമയത്താണ്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷമാണ് ആഴക്കടല്‍ പോലുള്ള സങ്കീര്‍ണ്ണ മേഖലകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് വില കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

2017 ഒക്‌റ്റോബറിലാണ് അവസാനം എണ്ണ കമ്പനി സിഇഒമാരുമായി മേദി ചര്‍ച്ച നടത്തിയത്. ഈ യോഗത്തിലാണ് പൊതുമേഖലാ എണ്ണ കമ്പനികളായ ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെയും എണ്ണപാടങ്ങളില്‍ നിന്നും ഉല്‍പ്പാദനം നടത്തുന്നതിന് വിദേശ, സ്വകാര്യ കമ്പനികള്‍ക്ക് ഇക്വിറ്റി അനുവദിക്കണമെന്ന നിര്‍േദശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഒഎന്‍ജിസി ഈ തീരുമാനത്തെ എതിര്‍ക്കുകായണുണ്ടായത്.

Comments

comments

Categories: Current Affairs, Slider