ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നു

ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് വീണ്ടും ക്രമാതീതമായി ഉയരുന്നു. അന്തരീക്ഷവായു ഏറെ മോശം അവസ്ഥയിലായെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഡെല്‍ഹിയിലെ അന്തരീക്ഷ വായു നിലവാര സൂചിക കഴിഞ്ഞ ദിവസം 300 രേഖപ്പെടുത്തി. വായുവിന്റെ മോശം അവസ്ഥയാണിത്. വളരെ മോശം അവസ്ഥക്ക് ഒരു പോയിന്റ് മാത്രം മുകളിലാണിത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് അധികൃതരാണ് ഇത് വ്യക്തമാക്കിയത്.

കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച മഴയില്‍ ഡെല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. അതേസമയം അയല്‍ സംസ്ഥാനങ്ങള്‍ക്കെതിരെ ഡെല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ഡെല്‍ഹിയിലെ വായു മലിനമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡെല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന സുപ്രീംകോടതിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ അയല്‍ സംസ്ഥാനങ്ങള്‍ വകവക്കുന്നില്ലെന്നും അധികൃതര്‍ ആരോപിച്ചു.

Comments

comments

Categories: Current Affairs, Slider