ഷഓമി ബ്ലാക് ഷാര്‍ക് ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

ഷഓമി ബ്ലാക് ഷാര്‍ക് ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

ഗെയിമിംഗ് ഭ്രാന്തന്മാരെ ലക്ഷ്യമിട്ട് ഷഓമിയുടെ ബ്ലാക്ക് ഷാര്‍ക് വിപണിയിലേക്ക്. ചൈനില്‍ പുറത്തിരങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്കുമെത്തും. റാസറിന്റെ പുതിയ ഫോണ്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബ്ലാക് ഷാര്‍കിന്റെ ആഗോള ലോഞ്ചിന് ഷവോമി തയാറെടുക്കുന്നത്. ഫോണിന്റെ പുതിയ പതിപ്പ് വൈകാതെ തന്നെ വിപണിയിലെത്തിക്കുമെന്നാണ് ഷഓമി അറിയിച്ചിരിക്കുന്നത്.

5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, അഡ്രിനോ 630 ജി.പി.യു, എട്ട് ജി.ബി റാം തുടങ്ങിയവയാണ് ബ്ലാക്ക് ഷാര്‍കിന്റെ പ്രത്യേകതകള്‍. ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂള്‍ സങ്കേതവുമായാണ് ബ്ലാക്ക് ഷാര്‍ക് എത്തുന്നത്. 20,12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറകളും 20 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Comments

comments

Categories: Tech