വനിതകള്‍ക്കായുള്ള  സുരക്ഷാ സേവനം വോഡഫോണ്‍ സഖി

വനിതകള്‍ക്കായുള്ള  സുരക്ഷാ സേവനം വോഡഫോണ്‍ സഖി

അവതരിപ്പിച്ചത് പ്രമുഖ ബാഡ്മിന്റണ്‍ താരം പി വി സിന്ധു

കൊച്ചി: ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടിയുള്ള സവിശേഷ മൊബീല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. ഇതാദ്യമായാണ് ഇത്തരത്തിലൊരു സേവനം രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബീല്‍ കണക്ഷനിലൂടെയുളള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യവ്യാപകമായി വോഡഫോണ്‍ പ്രീ പെയ്ഡ് ഉപയോഗിക്കുന്ന വനിതകള്‍ക്ക് ലഭ്യമാക്കുന്നത്. ബാലന്‍സോ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വനിതകള്‍ക്ക് സേവനം എത്തിക്കും. ഒളിമ്പിക്‌സ് മെഡല്‍ ജേതാവും പ്രമുഖ ബാഡ്മിന്റണ്‍ താരവുമായ പി വി സിന്ധുവാണ് വോഡഫോണ്‍ സഖി പുറത്തിറക്കിയത്.

കൂടുതല്‍ സ്ത്രീകളിലേക്ക് മൊബീല്‍ ബന്ധത്തിന്റെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ നിരവധി സുരക്ഷാ, സുരക്ഷാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് വോഡഫോണ്‍ സഖി പുറത്തിറക്കിക്കൊണ്ട് പി വി സിന്ധു പറഞ്ഞു. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിച്ചു കൊണ്ട് അബ്‌രുഖേക്യോം എന്ന പരിപാടിയും ബാഡ്മിന്റണ്‍ താരം ഫഌഗ് ഓഫ് ചെയ്തു.

വോഡഫോണ്‍ സഖിയിലുള്ള എമര്‍ജന്‍സി സംവിധാനം വഴി അടിയന്തര ഘട്ടങ്ങളിലും ഒഴിവാക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും എമര്‍ജന്‍സി സന്ദേശങ്ങള്‍ അയക്കാനാവും. മുന്‍ നിശ്ചയിച്ച പത്തു പേര്‍ക്കാവും ഇത് അയക്കുക. എമര്‍ജന്‍സി സാഹചര്യങ്ങളില്‍ പത്തു മിനിറ്റ് സൗജന്യ കോള്‍ സൗകര്യത്തിനും വ്യവസ്ഥയുണ്ട്. ഫോണില്‍ ബാലന്‍സ് ഇല്ലാത്തപ്പോഴും ഇതു സാധിക്കും. സ്വകാര്യ നമ്പര്‍ റീചാര്‍ജാണ് മറ്റൊരു സൗകര്യം. കടകളിലും മറ്റും പോയി റീചാര്‍ജു ചെയ്യുമ്പോള്‍ മൊബീല്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കുവാന്‍ പത്ത് അക്ക ഡമ്മി നമ്പര്‍ നല്‍കുന്നതാണ് ഈ സൗകര്യം. വോഡഫോണ്‍ സഖി എന്ന ഈ സേവനം സൗജന്യമായി ആക്റ്റിവേറ്റു ചെയ്യുവാന്‍ ടോള്‍ ഫ്രീ നമ്പറായ 1800123100 -ലേക്ക് വിളിച്ചാല്‍ മതിയാകും. ഇതില്‍ പത്ത് അടിയന്തര കോണ്‍ടാക്റ്റ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യയില്‍ ഒരു ബില്യണിലേറെ മൊബീല്‍ കണക്ഷനുകളാണുള്ളതെന്നും നമ്മുടെ ജനസംഖ്യയില്‍ പകുതിയോളം വനിതകളാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ ഉപഭോക്തൃ ബിസിനസ് വിഭാഗം അസോസിയേറ്റ് ഡയറക്റ്റര്‍ അവ്‌നീഷ് ഖോസ്‌ല ചൂണ്ടിക്കാട്ടി. ഇതേ സമയം മൊബീല്‍ വരിക്കാരില്‍ 18 ശതമാനത്തില്‍ താഴെ മാത്രമേ വനിതകളുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു പുറമേ മിക്കവാറും വനിതകള്‍ക്കും ഫീച്ചര്‍ ഫോണുകളും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫോണുകളുമാണുള്ളത്. കൂടുതല്‍ അവസരങ്ങള്‍ക്കും ശാക്തീകരണത്തിനും ഉള്ള അവസരങ്ങള്‍ കൂടിയാണിവിടെ നഷ്ടമാകുന്നത്. ഇത്തരത്തിലുള്ള യഥാര്‍ത്ഥ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയാണ് ഇതു നടപ്പാക്കുന്നതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ഭയരായി പുറത്തേക്കു പോകാനും തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനും ഈ സൗജന്യ സേവനം വനിതകള്‍ക്കു തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇതേക്കുറിച്ചു സംസാരിച്ച വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.

Comments

comments

Categories: FK News