സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്നും 143 കോടി രൂപ തട്ടിയെടുത്തു

സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്നും 143 കോടി രൂപ തട്ടിയെടുത്തു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറിഷ്യസി (എസ്ബിഎം)ന്റെ മുംബൈ ബ്രാഞ്ചില്‍ 143 കോടി രൂപ തട്ടിയെടുത്തു. ബാങ്കിന്റെ സര്‍വര്‍ ഹാക്ക് ചെയ്ത ശേഷം പണം തട്ടിയെടുത്ത് രാജ്യത്തിന്റെ പുറത്തുള്ള വിവിധ എക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് വിവരം. തട്ടിപ്പ് സംബന്ധിച്ച് പോലീസിന് ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്.

മാല്‍വെയര്‍ ആക്രമണമാണോ അല്ലെങ്കില്‍ അതോ ബാങ്കിനുള്ളില്‍ നിന്നുള്ള ആരുടെയെങ്കിലും സഹായത്തോടെ നടത്തിയ തട്ടിപ്പാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന മുംബാ പോലീസിന്റെ വിഭാഗവും സൈബര്‍ സെല്ലും അന്വേഷണം നടത്തും.

എസ്ബിഎം ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ കമ്പനിയായ എസ്ബിഎം ഇന്ത്യയ്ക്ക് മുംബൈ, ചെന്നൈ, ഹൈദരാബാദ്, ആന്ധ്രയിലെ രാമചന്ദ്രപുരം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ സൈബര്‍ ആക്രമണം നേരിടുന്ന രണ്ടാമത്തെ ബാങ്കാണ് എസ്ബിഎം. ഓഗസ്റ്റ് 9,11 തിയതികളില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ പൂനെയിലെ കോസ്‌മോസ് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിന് 94.24 കോടി രൂപയാണ് നഷ്ടപ്പെട്ടത്. കോസ്‌മോസ് ബാങ്ക് ഓണ്‍ലൈന്‍ കവര്‍ച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider
Tags: Bank, Bank fraud