സ്റ്റാര്‍ട്ടപ്പ് സഹകരണം :പുതിയ പ്ലാറ്റ്‌ഫോമുമായി ഇന്ത്യ, ഇയു

സ്റ്റാര്‍ട്ടപ്പ് സഹകരണം :പുതിയ പ്ലാറ്റ്‌ഫോമുമായി ഇന്ത്യ, ഇയു

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്‍ മേഖലയിലെ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കികൊണ്ട് യൂറോപ്യന്‍ യൂണിയന്‍ (ഇയു) പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ന്യൂഡെല്‍ഹിയില്‍ അവതരിപ്പിച്ച പ്ലാറ്റ്‌ഫോം ഇരു മേഖലകളിലെയും ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍ക്യുബേറ്ററുകള്‍ എന്നിവയ്ക്ക് ഒരുമിച്ചു കൂടാനും സംവദിക്കാനും അവസരമൊരുക്കും. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ അതോറിറ്റികള്‍ക്കും ഇന്നൊവേഷന്‍ വിദഗ്ധര്‍ക്കും മുമ്പില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാനും ഇരു ആവാസവ്യവസ്ഥകള്‍ക്കും ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സാധിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡിപ്പാര്‍്ട്ടമെന്റ് ഓഫ് ബയോടെക്‌നോളജി, നിതി ആയോഗ്, ഇന്‍വെസ്റ്റ് ഇന്ത്യ തുടങ്ങി ഇന്ത്യന്‍ ആവാസവ്യവസ്ഥലെ പ്രമുഖര്‍ അംഗങ്ങളായ സമിതി പ്ലാറ്റ്‌ഫോം വഴിയുള്ള ഇന്നൊവേഷന്‍ സഹകരണത്തില്‍ നിര്‍ണായ പങ്കു വഹിക്കും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ വെച്ച് നടന്ന പ്ലാറ്റ്‌ഫോം മീറ്റിംഗില്‍ ഇന്ത്യയിലെയും യൂറോപ്യന്‍ യൂണിയനിലെയും ഇന്‍ക്യുബേറ്ററുകള്‍ പങ്കെടുക്കുകയും സംയുക്ത പദ്ധതികള്‍ സാധ്യമാക്കാനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്നൊവേഷന്‍ തലത്തില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനായുള്ള ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോമിന്റെ രൂപീകരണം യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായുള്ള പങ്കാളിത്തം ആധുനികവല്‍ക്കരിക്കാനും ശക്തമാക്കാനും സഹായിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ തോമസ് കോസ്ലോസ്‌കി അഭിപ്രായപ്പെട്ടു. മലിനീകരണ വിമുക്തമായ ഊര്‍ജം, പുനരുപയോഗ ഈര്‍ജം, ജലം, സുസ്ഥിര നഗരവല്‍ക്കരണം, സമാര്‍ട്ട്് സിറ്റീസ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഇയുവും തമ്മിലുള്ള പദ്ധതികളെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോം ഇവയുടെ വേഗത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ നടന്ന ഇന്ത്യ-ഇയു ഉച്ചകോടിയിലാണ് ഒരു പദ്ധതി സംബന്ധിച്ച ആശയം ഉടലെടുക്കുന്നത്.

ഇന്ത്യ തങ്ങളെ സംബന്ധിച്ച വളരെ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യമാണെന്നും ഇരുവരും ചേര്‍ന്ന് രാജ്യത്ത്്് ധാരാളം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും റോട്ടര്‍ഡാമിലെ ഇന്നൊവേഷന്‍ എക്‌സ്‌പോയില്‍ വെച്ച് നെതര്‍ലന്‍ഡ്‌സ്് സാമ്പത്തികകാര്യ മന്ത്രാലയം എന്റര്‍ൈപ്രസ് ആന്‍ഡ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ മിഷേല്‍ സ്വീര്‍സ് വ്യക്തമാക്കിയിരുന്നു. ധാരാളം ഡച്ച് കമ്പനികള്‍ ഇന്ത്യന്‍ പങ്കാൡകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിലെ സര്‍വകലാശാലകള്‍ ശാസ്ത്രരംഗത്ത് മികച്ച സ്ഥാനമുള്ള ഇന്ത്യയിലെ പങ്കാളികളുമായി സഹകരിക്കുന്നുണ്ട്. ഡച്ച് ഗവേഷകര്‍ക്ക് ഇന്ത്യയെ കാലാവസ്ഥാ വ്യതിയാനം, ചെലവേറിയ ആരോഗ്യപരിപാലനം തുടങ്ങി പല മേഖലകളിലും സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: India-EU