ഓഹരി വിപണിയില്‍ ഉണര്‍വ്, രൂപയുടെ മൂല്യത്തിലും പുരോഗതി

ഓഹരി വിപണിയില്‍ ഉണര്‍വ്, രൂപയുടെ മൂല്യത്തിലും പുരോഗതി

കൊച്ചി: തുടര്‍ച്ചയായ തകര്‍ച്ചക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ ഉയര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേരിയ ഉയര്‍ച്ചയുണ്ടായി.

എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ എന്നീ സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലും ഉയര്‍ച്ച വന്നിട്ടുണ്ട്. നിഫ്റ്റി 237.85പോയിന്റോടെയാണ് ക്ലോസ് ചെയ്തത്. വരുന്ന ആഴ്ചകളില്‍ ഓഹരി വിപണിയില്‍ കൂടുതല്‍ ഉയര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

73.67ലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം നടക്കുന്നത്. 1454 ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ 317 ഓഹരികള്‍ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്കിങ്, മെറ്റല്‍, റിയല്‍റ്റി, എനര്‍ജി ഓഹരികള്‍ മികച്ച രീതിയില്‍ ക്ലോസ് ചെയ്തപ്പോള്‍, ഐ ടി മേഖലയിലെ ഓഹരികള്‍ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

Comments

comments

Categories: Business & Economy
Tags: sensex