റിപ്പോ നിരക്കിളവുകള്‍ ബാങ്കുകള്‍ ഭവന വായ്പക്കാര്‍ക്ക് കൈമാറുന്നില്ല

റിപ്പോ നിരക്കിളവുകള്‍ ബാങ്കുകള്‍ ഭവന വായ്പക്കാര്‍ക്ക് കൈമാറുന്നില്ല

ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ ആര്‍ബിഐ നിരീക്ഷണം ആവശ്യമാണെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ടോയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് സുപ്രീംകോടതി നിര്‍ദേശം. ജിഎസ്ടി നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ കോര്‍പ്പറേറ്റ് കമ്പനികള്‍ കൊള്ളലാഭം നേടുന്നതിന് തടയുന്നതിന് സര്‍ക്കാര്‍ സംവിധാനമുണ്ട്. ഇതിനു സമാനമായ ഇടപെടല്‍ റിപ്പോ നിരക്കുകളുടെ കാര്യത്തിലും വേണമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
പലിശ നിരക്ക് ഉയര്‍ത്താനും റിപ്പോ നിരക്കുകളില്‍ വര്‍ധന വരുത്താനും ആര്‍ബിഐ ശ്രമിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു നിര്‍ദേശം വരുന്നത് എന്നതിനാല്‍ ഈ ഘട്ടത്തില്‍ ഉത്തരവ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കും നല്‍കുക. സ്വകാര്യ-സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ നിരക്കിളവുകളില്‍ നിന്ന് നേട്ടം കൊയ്യുന്നു എന്ന സൂചനയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കുന്നത്.
നിരക്കുകളില്‍ ഒരു ശതമാനം വെട്ടിക്കുറയ്ക്കല്‍ റിസര്‍വ് ബാങ്ക് നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് 100,000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കലിലേക്ക് കൈമാറുന്നില്ലെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ മണി ലൈഫ് ഫൗണ്ടേഷന്‍ പരാതിപ്പെടുന്നു.
2017 സെപ്റ്റംബറില്‍ ജനക് രാജിന്റെ മേല്‍നോട്ടത്തില്‍ ആര്‍ബിഎ നിയോഗിച്ച പഠന സമിതിയും ഉപഭോക്താക്കളിലേക്ക് റിപ്പോ നിരക്കുകളില്‍ വരുന്ന ഇളവുകള്‍ വേണ്ട രീതിയില്‍ ബാങ്കുകള്‍ എത്തിക്കുന്നില്ലെന്ന നിരീക്ഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവന നടത്തിയിരുന്നു.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ 1994ലെ പ്രൈം ലെന്‍ഡിംഗ് റേറ്റ്(പിഎല്‍ആര്‍)സംവിധാനത്തില്‍ നിന്ന് 2003ല്‍ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ് സംവിധാനത്തിലേക്ക് ആര്‍ബിഐ മാറിയിരുന്നു 2016ല്‍ എംസിഎല്‍ആര്‍ സംവിധാനവും ആരംഭിച്ചു. എന്നാല്‍ നല്‍കിക്കഴിഞ്ഞ വായ്പകളില്‍ 30 ശതമാനത്തിലും ബാങ്കുകള്‍ ഇപ്പോഴും എംസിഎല്‍ആറിനു പകരം ബേസ് റേറ്റിനെയാണ് അടിസ്ഥാനമാക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിരക്ക് വെട്ടിച്ചുരുക്കലിന്റെ ഗുണം എത്തിക്കാന്‍ പലപ്പോഴും ബാങ്കുകള്‍ തയാറാകുന്നത് എന്നും ആചാര്യ നിരീക്ഷിച്ചിരുന്നു
വായ്പാ വിതരണ നിരക്കുകളുമായി റിപ്പോ നിരക്ക് ബന്ധപ്പെടുത്തുന്നതിനുള്ള പ്രധാന തടസം ആര്‍ബിഐയില്‍ നിന്നും ചെറിയൊരു ഫണ്ട് വിഹിതം മാത്രമാണ് റിപ്പോ നിരക്കില്‍ ബാങ്കുകള്‍ക്ക് ലഭിക്കുക എന്നതാണ്. ബാങ്കുകളിലെ 36 ശതമാനം നിക്ഷേപങ്ങള്‍ രണ്ട് വര്‍ഷത്തേക്കാള്‍ കാലാവധിയുള്ളവയാണ്. അതിനാല്‍ റിപ്പോ നിരക്കുകള്‍ വെട്ടിക്കുറച്ചാല്‍ പലിശനിരക്കുകള്‍ കുറയുമെങ്കിലും ഈ വായ്പകളില്‍ പുനര്‍ മൂല്യ നിര്‍ണയം നടക്കാറില്ല.

Comments

comments

Categories: Business & Economy
Tags: repo rate