പിഎംഎ വൈഇഎഫ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2018 ഇന്ന് പാലക്കാട്ട്

പിഎംഎ വൈഇഎഫ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2018 ഇന്ന് പാലക്കാട്ട്

കൊച്ചി: പാലക്കാട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പിഎംഎ വൈഇഎഫ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി 2018 ഇന്ന് പാലക്കാട്ട് ഫോര്‍ട്ട് മെയ്ഡനിലുള്ള ഹോട്ടല്‍ ഫോര്‍ട്ട് പാലസില്‍ നടക്കും. നാസ്‌കോം, ടൈ, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ കളക്റ്റര്‍ ഡി ബാലമുരളി ഐഎഎസ് മുഖ്യാത്ഥിതിയായിരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, യുവ സംരംഭകര്‍, ഇന്‍ഡസ്ട്രി മെന്റര്‍മാര്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഒത്തുചേരാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഇതു വഴി ലഭിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും രാജ്യമെമ്പാടും നിന്നുമുള്ള സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അംഗങ്ങളും പരിപാടിയുടെ ഭാഗമാകും. ഫ്യൂച്ചര്‍ കേരള ബിസിനസ് പത്രം ഉച്ചകോടിയുടെ മീഡിയ പാര്‍ട്ണറാണ്.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന ഉച്ചകോടിയില്‍ ടക്‌നോളജി ഇന്നൊവേഷന്‍ ഇന്‍ സ്റ്റാര്‍ട്ടപ്പ്‌സ് , ഡീകോഡിംഗ് ഫണ്ടിംഗ് ഫോര്‍ ഗ്രോത്ത്, ഹോം ടു ക്രിയേറ്റ് ഒ മില്യണ്‍ ഡോളര്‍ കമ്പനി, ഹൗ ടു ബില്‍ഡ് ഗ്രേറ്റ് പ്രൊഡക്റ്റ്‌സ് ദ ഗൂഗിള്‍ വേ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒയും ഐഐഐടിഎംകെ ഡയറക്റ്ററുമായ ഡോ. സജി കുമാര്‍ ഗോപിനാഥ്, പാലക്കാട് ഐഐടി ഡയറക്റ്റര്‍ പ്രൊഫ. സുനില്‍ കുമാര്‍, ഗൂഗിളിന്റെ ക്ലൗഡ് ഇന്ത്യ വിഭാഗം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൃഷ്ണചൈതന്യ അയ്യാഗരി, മലബാര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ഷിലെന്‍ സഗുണന്‍, നേറ്റീവ്‌ലീഡ് ഫൗണ്ടേഷന്റെയും അതിന്റെ നിക്ഷേപക വിഭാഗമായ നേറ്റീവ് ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെയും സ്ഥാപകനും പ്രസിഡന്റുമായ ശിവരാജ് രാമാനന്തന്‍, സ്റ്റാര്‍ട്ടപ്പ് മെന്റര്‍ രാധിക മേനോന്‍, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് ജനറല്‍ സെക്രട്ടറി റോഷന്‍ കൈനാഡി, റിലയന്‍സ് ഗ്രൂപ്പ് ഐഒടി ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് പ്രദീപ് ശ്രീധരന്‍, സ്റ്റാര്‍ട്ടപ്പ് അഭിഭാഷകന്‍ എസി ചുമ്മാര്‍, നാസ്‌കോം കേരള തലവന്‍ സുജിത് ഉണ്ണി, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ സ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ്, നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ നേതൃ നിരയില്‍ നിന്നുള്ള പ്രതീക്ഷ എന്നിവര്‍ പരിപാടിയില്‍ പ്രഭാഷകരായെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍: 0491 2572935, 6235135000.

Comments

comments

Categories: More, Slider