യാത്രാ വാഹന വില്‍പ്പന 6.88 ശതമാനം വര്‍ധിച്ചു

യാത്രാ വാഹന വില്‍പ്പന 6.88 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പന 6.88 ശതമാനം ഉയര്‍ന്ന് 17,44,305 യൂണിറ്റായി. മുന്‍സാമ്പത്തിക വര്‍ഷം സമാനകാലയളവിലിത് 16,32,006 യൂണിറ്റുകളായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഭ്യന്തര കാര്‍ വില്‍പ്പന 6.8 ശതമാനം വര്‍ധിച്ച് 11,69,497 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവിലിത് 10,95.077 യൂണിറ്റായിരുന്നു.

ഇക്കാലയളവില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 10.07 ശതമാനം വര്‍ധിച്ച് 1,15,69,770 യൂണിറ്റായി. സമാനമായി മൊത്തം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 37.82 ശതമാനം വര്‍ധിച്ച് 4,87,316 യൂണിറ്റായെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തിറക്കിയ ഡാറ്റ പറയുന്നു.

സെപ്റ്റംബറില്‍ യാത്രാ വാഹന വില്‍പ്പന 5.61 ശതമാനം ഇടിഞ്ഞ് 2,92,658 യൂണിറ്റായി. മുന്‍ വര്‍ഷം സെപ്റ്റംബറിലിത് 3,10,041 യൂണിറ്റായിരുന്നു. ആഭ്യന്തര കാര്‍ വില്‍പ്പന 5.57 ശതമാനം താഴ്ന്ന് 1,97,124 യൂണിറ്റായി. 2017 സെപ്റ്റംബറിലിത് 2,08,742 യൂണിറ്റായിരുന്നു.

മോട്ടോര്‍സൈക്കിള്‍ വില്‍പ്പന സെപ്റ്റംബറില്‍ 7.04 ശതമാനം ഉയര്‍ന്ന് 13,60,415 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലിത് 12,70,885 യൂണിറ്റായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 4.12 ശതമാനം ഉയര്‍ന്ന് 21,26,484 യൂണിറ്റായി. മുന്‍വര്‍ഷം ഇക്കാലയളവിലിത് 20,42,297 യൂണിറ്റായിരുന്നു.സെപ്റ്റംബറില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 24.14 ശതമാനം ഉയര്‍ന്ന് 95,867 യൂണിറ്റായെന്നും ഡാറ്റ വ്യക്തമാക്കുന്നു.

Comments

comments

Categories: Auto
Tags: vehicle