ഒയോ ഫോണ്‍പേയുമായി സഹകരിക്കുന്നു

ഒയോ ഫോണ്‍പേയുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ ഫഌപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയുമായി സഹകരണം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പു വഴി 99 രൂപയ്ക്ക് ഇന്ത്യയില്‍ ഒയോ റൂമുകള്‍ ബുക്കു ചെയ്യുന്നതിനും ബാക്കി തുക പിന്നീട് ഹോട്ടലില്‍ നല്‍കാനുമുള്ള സൗകര്യം ലഭ്യമാകും. ഫോണ്‍പേയുടെ 100 ദശലക്ഷം ഉപഭോക്താക്കളിലേക്കെത്തുന്നതിന് സഹകരണം ഒയോയ്ക്കു സഹായകരമാകും

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന യുണികോണ്‍ കമ്പനികളിലൊന്നാണ് ഒയോയെന്നും പൊതു പേമെന്റ് ആവാസവ്യവസ്ഥ നിര്‍മിക്കാനുള്ള കമ്പനിയുടെ പദ്ധതിയില്‍ ആദ്യ പങ്കാളികളിലൊന്നായി ഒയോയെ ലഭിച്ചതില്‍ സന്തേഷമുണ്ടെന്നും ഫോണ്‍പേ ഇന്‍-ആപ്പ് തലവന്‍ പ്ലാറ്റ്‌ഫോം റിതുരാജ് റൗതേല പറഞ്ഞു. പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 160 നഗരങ്ങളിലെ ഒയോയുടെ നിലവാരമുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഫോണ്‍പേ വഴി സുരക്ഷിതവും സുഗമവുമായി പേമെന്റുകള്‍ നടത്തുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒയോയെ കൂടാതെ റെഡ്ബസ്, ഗോഇബിബോ, ഒല, ഡെല്‍ഹി മെട്രോ, മുംബൈ മെട്രോ എന്നിവരുമായും ഫോണ്‍പേയ്ക്കു പങ്കാളിത്തമുണ്ട്. ഫോണ്‍പേയുമായുള്ള പങ്കാളിത്തം പുതിയ ഉപഭോക്താക്കളിലേക്കെത്താനും നിലവിലുള്ള ഉപഭോക്താക്കളുടെ അനുഭവം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഒയോ ഹോട്ടല്‍സ് കണ്‍വെര്‍ഷന്‍സ് വൈസ് പ്രസിഡന്റ് ബുര്‍ഹനുദ്ദീന്‍ പിതാവാല പറഞ്ഞു.

Comments

comments

Categories: Tech
Tags: Oyo-Phonepe