അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇ കൊമേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഐകിയ

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇ കൊമേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഐകിയ

സ്വീഡിഷ് റീട്ടെയ്‌ലര്‍മാരായ ഐകിയ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ ഇകൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്ത മാര്‍ച്ചില്‍ മുംബൈയില്‍ നിന്നാണ് ഐകിയ സംരംഭം ആരംഭിക്കുകയെന്ന് ഐകിയയുടെ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ബെറ്റ്‌സല്‍ പറഞ്ഞു.

‘ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഐകിയ ഒരു മള്‍ട്ടിചാനല്‍ അനുഭവം ആയിരിക്കും സൃഷ്ടിക്കുക എന്നും അടുത്ത മാര്‍ച്ചില്‍ തുടങ്ങുന്ന പദ്ധതി ഉപഭോക്താക്കളില്‍ ബ്രാന്‍ഡ് എത്തിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വെക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, വാള്‍മാര്‍ട്ട് തുടങ്ങിയ ഇ റീട്ടെയില്‍ കമ്പനികളില്‍ നിന്ന് മത്സരം പ്രതീക്ഷിക്കുന്ന കമ്ബനിയെ ലാഭത്തിലേക്കുയര്‍ത്താന്‍ ഫിസിക്കല്‍ മീറ്റിംഗ് പോയിന്റുകള്‍ ഉപയോഗിക്കും എന്ന് അദ്ദേഹം പറഞ്ഞു.

കമ്പനിക്കു ഇതിനകം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉണ്ടെന്നും, ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കുന്നതിനന് വേണ്ടി വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐകിയ ലാഭകരമായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല, എന്നാല്‍ തീര്‍ച്ചയായും വരും വര്‍ഷങ്ങളില്‍ ലാഭം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Ikea