വനിത ടി20 റാങ്കിഗ്:ഓസ്‌ട്രേലിയ മുന്നില്‍, ഇന്ത്യ അഞ്ചാമത്

വനിത ടി20 റാങ്കിഗ്:ഓസ്‌ട്രേലിയ മുന്നില്‍, ഇന്ത്യ അഞ്ചാമത്

വനിത ടി20യുടെ ആദ്യ റാങ്കിംഗ് ഐസിസി പുറത്ത് വിട്ടു. ഏകദിനത്തിലെ പോലെ ഓസ്‌ട്രേലിയയാണ് ടി20യിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 45 ടീമുകളുടെ പട്ടികയാണ് ഐസിസി ടി20 റാങ്കിംഗിനായി തയ്യാറാക്കിയിരിക്കുന്നത്.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വിന്‍ഡീസ് എന്നിവര്‍ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

280 റേറ്റിംഗ് പോയിന്റുകളുള്ള ഓസ്‌ട്രേലിയയ്ക്ക് തൊട്ടു പിന്നിലാണ് 277 പോയിന്റുമായി ന്യൂസിലാണ്ടും 276 പോയിന്റുമായി ഇംഗ്ലണ്ടും നിലകൊള്ളുന്നു. വിന്‍ഡീസ് 259 പോയിന്റ് നേടിയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 249 പോയിന്റാണുള്ളത്.

Comments

comments

Categories: Sports
Tags: ICC