3ഡി ചിത്രങ്ങള്‍ കൊണ്ട് വാളുകള്‍ നിറയ്ക്കാന്‍ ഫേസ്ബുക്ക്

3ഡി ചിത്രങ്ങള്‍ കൊണ്ട് വാളുകള്‍ നിറയ്ക്കാന്‍ ഫേസ്ബുക്ക്

വാളുകള്‍ ത്രീഡി ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ 3ഡി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം സോഷ്യല്‍ മീഡിയ ഭീമന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സൗകര്യത്തിലൂടെ 3ഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഡെപ്ത്തും മൂവ്‌മെന്റുമുള്ള ഫോട്ടോകള്‍കൊണ്ട് ന്യൂസ് ഫീഡ് നിറയ്ക്കാനാണ് ഫേയ്‌സ്ബുക്കിന്റെ തീരുമാനം.

3 ഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകും. ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്‌സ്, കോണ്‍ട്രാസ്റ്റിങ് കളേഴ്‌സ്, ടെക്‌സ്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കും. ത്രീ ഡി ഫോട്ടോകള്‍ രൂപീകരിക്കാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം ഇന്നു മുതലുണ്ടാകുമെന്നും ഫേയ്‌സ്ബുക്ക് അറിയിച്ചു.

ഡ്യുവല്‍ ലെന്‍സ് ക്യാമറയില്‍ പോട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേയ്‌സ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി ഷെയര്‍ ചെയ്യാം.

വെര്‍ച്വല്‍ റിയാലിറ്റിയിലും ഇത്തരത്തില്‍ ത്രീ ഡി ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒകുലസ് ഗോ ബ്രൗസറിലൂടെയോ ഒകുലസ് റിഫ്റ്റിലെ ഫയര്‍ഫോക്‌സിലൂടെയുമാണ് ഇത് സാധ്യമാകുന്നത്.

Comments

comments

Categories: Tech
Tags: Facebook