പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ 19 ശതമാനം വര്‍ധനവ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,138 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവില്‍ കമ്പനിയുടെ ഉപഭോക്തൃ ബിസിനസ്സ് വളര്‍ച്ച 12 ശതമാനം ഉയര്‍ന്നു.2018 ഓടെ അവസാനിച്ച പാദത്തില്‍ കമ്പനി 12 ശതമാനം വളര്‍ച്ച കൈവരിച്ചു.2017 സെപ്തംബറില്‍ വോളിയം വളര്‍ച്ച 4 ശതമാനം മാത്രമായിരുന്നു.
എഫ്എംസിജി മേധാവിയുടെ അഭിപ്രായമനുസരിച്ച്, ഇക്കാലയളവില്‍ എബിഡ്ത മാര്‍ജിന്‍ 160 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്.
ഇന്നത്തെ സെഷനില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ 2.63 ശതമാനം ഉയര്‍ന്ന് 1568.65 ലാണ് ക്ലോസ് ചെയ്തത്.
Comments
Categories:
Business & Economy
Tags:
HUL