ഇലക്ട്രോണിക്‌സ്-കമ്മ്യൂണിക്കേഷന്‍ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തും

ഇലക്ട്രോണിക്‌സ്-കമ്മ്യൂണിക്കേഷന്‍ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തും

ന്യൂഡെല്‍ഹി: ഇലക്‌ട്രോണിക്‌സ്- ആശയവിനിമയ ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് നിരക്കുകള്‍ ഉയര്‍ത്താന്‍ നീക്കവുമായി ഇന്ത്യ. അനാവശ്യ ഇറക്കുമതി വെട്ടികുറയ്ക്കാനും രൂപയുടെ മൂല്യം ഇടിയുന്നതിന്റെ അനന്തര ഫലങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

കഴിഞ്ഞ രണ്ടു ആഴ്ചകള്‍ക്കിടയില്‍ രണ്ടാം തവണയാണ് താരിഫ് വര്‍ധന നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഏറ്റവും പുതിയ താരിഫ് ഉയര്‍ച്ചകള്‍ യു.എസ്, ചൈന പോലെയുള്ള രാജ്യങ്ങളുടെ വ്യാപാര സംഘര്‍ഷങ്ങളെ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സിസ്‌കോ സിസ്റ്റംസ് ഇങ്ക്, ഹുവായി ടെക്‌നോളോജിസ് കോ.,എറിക്‌സണ്‍, നോക്കിയ, സാംസങ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയെയും ഈ നീക്കം വലിയ തോതില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മൊബീല്‍ ഫോണുകള്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Comments

comments