രണ്‍വീര്‍ സിംഗ് ഡിഷ് ടീവിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

രണ്‍വീര്‍ സിംഗ് ഡിഷ് ടീവിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

മുംബൈ: രാജ്യത്തെ ആദ്യത്തെ ഡിടിഎച്ച് ദാതാക്കളായ ഡിഷ് ടിവിയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് കരാറിലേര്‍പ്പെട്ടു. കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഷാരുഖ് ഖാനെ മാറ്റി പകരമാണ് സിംഗിനെ നിയമിച്ചത്. 2008 മുതല്‍ 2018 ആദ്യം വരെയുള്ള പത്ത് വര്‍ഷം ഷാരൂഖ് ഖാനായിരുന്നു കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഡിഷ് ടിവിയ്ക്ക് വേണ്ടിയുള്ള കമ്പനിയുടെ ഏറ്റവും വലിയ കാംപയ്ന്‍ ഉടന്‍ തന്നെ ആരംഭിക്കും. ഈ കാംപയ്‌ന്
വേണ്ടി കമ്പനിയുടെ വാര്‍ഷിക വിപണന ബജറ്റിന്റെ 35 ശതമാനത്തോളമാണ് ചെലവഴിക്കുന്നത്. നഗര, ഗ്രാമീണ മേഖകളിലുള്ള യുവജനതയെ ലക്ഷ്യമിട്ടാണ് പ്രധാനമായും കാംപയ്ന്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരസ്യത്തിനും മറ്റുമായി 94.7 കോടി രൂപയാണ് ഡിഷ് ടിവി ചെലവഴിച്ചത്.ഈ പാദത്തില്‍ കാംപയ്‌നായി 35-40 കോടി രൂപ കമ്പനി ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy