സീയും ജിയോയും സഹകരിക്കുന്നു

സീയും ജിയോയും സഹകരിക്കുന്നു

മുംബൈ: പ്രമുഖ മാധ്യമ ഗ്രൂപ്പായ സീ എന്റര്‍ടെയ്ന്‍മെന്റും ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ സേവനദാതാക്കളുമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും സഹകരിക്കുന്നു. സീടിവിയുടെ 37 ലൈവ് ചാനലുകളടങ്ങിയ സമ്പൂര്‍ണമായ ഉള്ളടക്ക ശേഖരം ജിയോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് സഹകരണം. സീയുടെ വിപുലവും സമ്പന്നവുമായ പ്രശ്‌സതമായ ഉള്ളടക്ക വിഭാഗങ്ങളും റിലയന്‍സ് ജിയോയുടെ ദേശീയതലത്തിലുള്ള സ്വാധീനവും പ്രയാജനപ്പെടുത്തികൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇന്നൊവേറ്റീവ് ഉള്ളടക്ക സേവനങ്ങള്‍ നല്‍കാനാണ് സഹകരണം ലക്ഷ്യം വെക്കുന്നത്. ജിയോയുടെ 227 ദശലക്ഷത്തിലധികം വരുന്ന സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

ഉള്ളടക്ക തലത്തിലെ തന്ത്രപരമായ പങ്കാൡത്തത്തിനു കീഴില്‍ വീഡിയോ ഓണ്‍ ഡിമാന്റ് നെറ്റ്‌വര്‍ക്കും അടുത്തിടെ അവതരിപ്പിച്ച സീ5 ഒറിജിനല്‍സ്, മൂവീസ്, ടിവി ഷോകള്‍, മ്യൂസിക് വീഡിയോകള്‍, ലൈഫ്‌സ്റ്റൈല്‍ ഷോകള്‍, കിഡ്‌സ് ഷോ, പ്ലേസ് എന്നിവയടങ്ങിയ സീയുടെ ഡിജിറ്റല്‍ ഉള്ളടക്ക ലൈബ്രററിയായ സീ5ആപ്പും ഉടനെ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് സീ ഗ്രൂപ്പില്‍ നിന്നുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജിയോ ഡയറക്റ്റര്‍ ആകാശ് അംബാനി പറഞ്ഞു. ജിയോ വഴി ഉപഭോക്താക്കള്‍ക്ക് ദേശീയ, അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള മികച്ച ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാനും രാജ്യത്തെ എല്ലാ ജനങ്ങളെയും ഡിജിറ്റല്‍ മാധ്യമത്തിലേക്ക് ആകര്‍ഷിക്കാനും തങ്ങള്‍ പ്രതിബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Zee and Jio