സാങ്കേതിക തകരാര്‍: റഷ്യയുടെ സോയുസ് റോക്കറ്റ് നിലത്തിറക്കി

സാങ്കേതിക തകരാര്‍: റഷ്യയുടെ സോയുസ് റോക്കറ്റ് നിലത്തിറക്കി

മോസ്‌കോ: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി.

രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്.റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്.

ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു.

വിക്ഷേപണത്തിനു പിന്നാലെതന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. ബൂസ്റ്ററിലാണ് പ്രശ്‌നങ്ങളെന്ന് നാസ വ്യക്തമാക്കി.

Comments

comments

Categories: Tech, World
Tags: Soyuz