ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ രാജ്യങ്ങള്‍

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ രാജ്യങ്ങള്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സിഗപ്പൂരിനാണെന്ന് എച്ച്എസ്ബിസി സര്‍വെ. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസീലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് എട്ടാം സ്ഥാനത്താണ്.

അതേസമയം, ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഒന്നാമത്. യു.എസ്, ഹോങ്കോങ്, ചൈന, സിംഗപുര്‍, യുഎഇ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ശരാശരി 21,000 ഡോളറാണ് ഈ രാജ്യങ്ങളില്‍ ശരാശരി ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം. സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനംപേരും തങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച ശമ്പളമാണെന്ന് അഭിപ്രായപ്പെട്ടു.

Comments

comments

Categories: World