ഓഹരി വിപണിയില്‍ ഇടിവ്, അഞ്ച് മിനിറ്റിലെ നഷ്ടം നാല് ലക്ഷം കോടി

ഓഹരി വിപണിയില്‍ ഇടിവ്, അഞ്ച് മിനിറ്റിലെ നഷ്ടം നാല് ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച രാവിലെ ഓഹരി വിപണിയില്‍ ഉണ്ടായ കനത്ത ഇടിവില്‍ അഞ്ച് മിനുട്ടുകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപയാണ്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1029 പോയന്റും ദേശിയ സൂചികയായ നിഫ്റ്റി 307 പോയന്റുമാണ് ഇടിഞ്ഞത്.

ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. തയ്‌വാന്‍ സൂചിക 5.21 ശതമാനവും ജപ്പാന്റെ നിക്കി 3.7 ശതമാനവും കൊറിയയുടെ കോസ്പി 2.9 ശതമാനവും ഷാങ്ഹായ് 2.4 ശതമാനവും കൂപ്പുകുത്തി.

അതേസമയം രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.45 രൂപയിലെത്തി. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 74.20 എന്ന നിലയിലാണ് വിപണി അവസാനിപ്പിച്ചത്. .

Comments

comments

Related Articles