പ്രാദേശിക ഭാഷകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഓണ്‍മോ വീഡിയോ

പ്രാദേശിക ഭാഷകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഓണ്‍മോ വീഡിയോ

ഇന്ത്യ, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ അഞ്ച് ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടിയാണ് പ്രാദേശിക ഭാഷാ കണ്ടന്റുകള്‍ അവതരിപ്പിച്ചത്

കൊച്ചി: മുന്‍നിര മൊബീല്‍ എന്റര്‍ടെയ്ന്‍മെന്റ് സേവനദാതാക്കളായ ഓണ്‍മൊബീല്‍, മലയാളം ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഓണ്‍മോ വീഡിയോകള്‍ അവതരിപ്പിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ തങ്ങളുടെ മാതൃഭാഷയില്‍ വീഡിയോ ഉള്ളടക്കം കാണാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് അഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഓണ്‍മോ വീഡിയോകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലാണ് ഓണ്‍മോ വീഡിയോകള്‍ എത്തിയിരിക്കുന്നത്. വീഡിയോ വിനോദങ്ങളുടെ വണ്‍-സ്റ്റോപ് ഡെസ്റ്റിനേഷന്‍ ആണ് ഓണ്‍മോ. വീട്ടമ്മമാര്‍, സ്‌കൂള്‍-കോെളെജ് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകര്‍ക്കും വേണ്ടി 12 കാറ്റഗറികളിലായി ഓണ്‍മോ വീഡിയോ വിനോദ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു.

സിനിമ, പാചകകുറിപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബ്യൂട്ടി ടിപ്‌സ്, കുട്ടികളുടെ പരിപാടികള്‍, ഭക്തി, ആരോഗ്യം, ഫിറ്റ്‌നസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വളരെ കുറഞ്ഞ നിരക്കിലെ വരി സംഖ്യയില്‍ സ്വന്തം മാതൃഭാഷയില്‍ വിനോദം ആസ്വദിക്കാം എന്നതാണ് പ്രത്യേകത. ബുക്ക്മാര്‍ക്‌സ്, സോഷ്യല്‍ ഷെയറിംഗ്, സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

താഴ്ന്ന ബാന്‍ഡ് വിഡ്ത്തിലും പ്രവര്‍ത്തിക്കുന്ന ഓണ്‍മോ വീഡിയോ വെബ്ബിലും മൊബീലിലും കാണാം. ഇന്ത്യ, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ അഞ്ച് ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടിയാണ് പ്രാദേശിക ഭാഷാ കണ്ടന്റുകള്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഒമ്പതുപേരും മാതൃഭാഷാ ഉപയോക്താക്കളായിരിക്കുമെന്ന് ഓണ്‍മൊബൈല്‍ ഇന്ത്യ, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക പ്രസിഡന്റും സിഇഒയുമായ സഞ്ജയ് ഭാംബ്രി പറഞ്ഞു.

Comments

comments

Categories: Arabia
Tags: Onmo