5000 ഹോട്ടലുകളെ ഒഴിവാക്കി ഓണ്‍ലൈന്‍ വിതരണ കമ്പനികള്‍

5000 ഹോട്ടലുകളെ ഒഴിവാക്കി ഓണ്‍ലൈന്‍ വിതരണ കമ്പനികള്‍

ബെംഗളുരു: 5000 റെസ്റ്റോറന്റുകളുടെ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരിലാണ് നടപടി.

ഫുഡ്പാണ്ട, സ്വിഗി, സൊമാറ്റോ, യുബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഫുഡ്, ലൈം ട്രേ തുടങ്ങിയ പത്ത് കമ്പനികളാണ് ഇത്തരത്തിലുള്ള ഹോട്ടലുകളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

നിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നു എന്ന പരാതികള്‍ വ്യപകമായതിനെ തുടര്‍ന്ന് ഇത്തരം ഭക്ഷണം നല്‍കരുത് എന്നു ഫുഡ് സേഫ്റ്റി അതോറിറ്റി കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് 5000 റെസ്‌റ്റോറന്റുകളെ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍ തീരുമാനിച്ചത്. 41 നഗരങ്ങളിലെ റെസ്റ്റോറന്റുകളാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളത്.

ഭക്ഷണം എടുക്കുന്ന ഹോട്ടലുകളുടെ സംസ്ഥാനം തിരിച്ചുള്ള ലിസ്റ്റ് നല്‍കാന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കര്‍ശനമായി ഭക്ഷ്യ വിതരണ ശ്രംഖലയെ നിരീക്ഷിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഫുഡ് വിതരണ കമ്പനികള്‍ ഉഭയ കക്ഷി കരാറിനോടൊപ്പം ഹോട്ടലുകളുടെ ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy