പേടിഎം ഉടമസ്ഥ കമ്പനിയുടെ മൂല്യം ഉയരുന്നു

പേടിഎം ഉടമസ്ഥ കമ്പനിയുടെ മൂല്യം ഉയരുന്നു

ബെംഗളുരു: രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ മൂല്യം ഉയരത്തിലേക്ക്. നിക്ഷേപ മാന്ത്രികനായ വാറന്‍ ബഫറ്റിന്റെ കമ്പനിയും പേടിഎമ്മും തമ്മിലുള്ള ഓഹരി വാങ്ങല്‍ ഇടപാട് വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കമ്പനിയോടുള്ള താല്‍പര്യം വര്‍ധിച്ചതാണ് മൂല്യം ഉയരാന്‍ കാരണമായത്.

കമ്പനിയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഇരട്ടിച്ച് 16 ബില്യണ്‍ ഡോളറിലെത്തി. ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാതവെ 300 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അടുത്തിടെ പേടിഎമ്മില്‍ നടത്തിയത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ നിക്ഷേപമാണ് വാറന്‍ ബഫറ്റ് പേടിഎമ്മില്‍ നടത്തിയത്.

കൂടാതെ നിലവിലുള്ള ജീവനക്കാരുടെ ഓഹരികളടക്കം വിറ്റഴിക്കുന്നതിന് യുഎസ്,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്. നിരവധി ചൈനീസ് നിക്ഷേപ കമ്പനികള്‍ പേടിഎമ്മിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വണ്‍97 വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ഓഹരികള്‍ക്ക് പുറമെ തായ്‌വാനീസ് ചിപ്‌നിര്‍മാതാക്കളായ മീഡിയടെകിന് പേടിഎമ്മിലുള്ള ഓഹരികളും വിറ്റഴിച്ചേക്കും.

Comments

comments

Categories: Business & Economy