നിക്കി ഹാലിക്ക് പകരം പ്രതിനിധിയെ തേടി ട്രംപ് ഭരണകൂടം

നിക്കി ഹാലിക്ക് പകരം പ്രതിനിധിയെ തേടി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ സ്ഥാനം രാജി വെച്ച നിക്കി ഹാലിക്ക് പകരം ആളെ തേടി ട്രംപ് ഭരണകൂടം. അഞ്ചോളം പേരാണ് നിലവില്‍ പരിഗണനയില്‍ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഇതില്‍ മുന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഡിന പവലും ഉള്‍പ്പെടുന്നു. എന്നാല്‍ പരിഗണനയിലുള്ള മറ്റ് ആളുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ വംശജ കൂടിയായ നിക്കി ഹാലി കഴിഞ്ഞ ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ആറ് മാസം മുമ്പേ രാജി സന്നദ്ധത ഹാലി അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നിക്കി ഹാലി ഭരണപരമായ ചുമതലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാകും.2017ലാണ് യുഎന്നിലെ യുഎസ് അംബാസിഡറായി നിക്കി ഹാലി ചുമതലയേറ്റത്. ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

മൂന്നാഴ്ചയ്ക്കുള്ളില്‍ ഹാലിക്ക് പകരം പ്രതിനിധിയെ പ്രഖ്യാപിക്കാനാകുമെന്നാണ് വൈറ്റ്ഹൗസ് കരുതുന്നത്. ട്രംപിന്റെ മകള്‍ ഇവാങ്കയും നിക്കിയ്ക്ക് പകരമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുഎന്നിലെ യുഎസ് പ്രതിനിധിസ്ഥാനത്തേക്ക് താനില്ലെന്ന് പിന്നീട് ഇവാങ്ക വ്യക്തമാക്കി.

Comments

comments

Categories: Slider, World
Tags: Nikki Haley