മൈക്രോമാക്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക്

മൈക്രോമാക്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക്

ന്യൂഡെല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫൊര്‍മാറ്റിക്‌സിന്റെ യു സഹ ബ്രാന്‍ഡിനു കീഴില്‍ യു യുഫോറിയ എന്ന സ്മാര്‍ട്ട് ടിവി പുറത്തിറക്കികൊണ്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലേക്ക് ചുവടുവെച്ചു. 18,499 രൂപയുടെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണും ടിവിയും തമ്മിലുള്ള ഉള്ളടക്ക കൈമാറ്റത്തിന് സൗകര്യം നല്‍കുന്ന ടിവി അതിവേഗതയിലുള്ള ക്വാഡ് കോര്‍ പ്രോസറിലാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഡിവൈസുകളെ ടിവിയുമായി ബന്ധിപ്പിക്കുന്നതിനും മാധ്യമ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിനും സഹായിക്കുന്ന എയര്‍പ്ലേ ഫീച്ചര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണ്‍ട്രോള്‍, മികച്ച ഗെയിമിംഗ് അനുഭവം എന്നിവയാണ് ടിവിയുടെ മറ്റു പ്രത്യേകതകള്‍.

Comments

comments

Categories: Tech
Tags: Micromax