സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളില്‍ ഇടിവ്

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളില്‍ ഇടിവ്

2018ലെ മൂന്നാം പാദത്തില്‍ ദുബായിലെ സ്വകാര്യമേഖലയില്‍ വളര്‍ച്ച കുറഞ്ഞു

ദുബായ്: ഈ വര്‍ഷം മൂന്നാം പാദത്തില്‍ എമിറേറ്റിലം സ്വകാര്യ മേഖലയിലെ വളര്‍ച്ചയുടെ വേഗം കുറഞ്ഞു. എമിറേറ്റ്‌സ് എന്‍ബിഡി ദുബായ് ഇക്കണോമി ട്രാക്കര്‍ സൂചികയനുസരിച്ച് ഏപ്രിലിന് ശേഷമുള്ള കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് സ്വകാര്യമേഖല.

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളും കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിലെ മൊത്തത്തിലുള്ള ബിസിനസ് സാഹചര്യങ്ങള്‍ക്ക് അത്ര കുഴപ്പമില്ലെങ്കിലും മൂന്നാം പാദത്തിലെ മൊത്തം കാര്യമെടുക്കുമ്പോള്‍ മന്ദത പ്രതഫിലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബറിലെ എമിറേറ്റ്‌സ് എന്‍ബിഡി ദുബായ് ഇക്കോണമി ട്രാക്കര്‍ ഇന്‍ഡെക്‌സ് 54.4ലേക്കാണ് താഴ്ന്നത്. ഓഗസ്റ്റില്‍ ഇത് 55.2 ആയിരുന്നു. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയാണ് ഏറ്റവും മോശം പ്രകടനം രേഖപ്പെടുത്തിയത്. അതേസമയം ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖല സെപ്റ്റംബറില്‍ മികച്ച പ്രകടനം നടത്തിയെന്ന് കണക്കുകള്‍ പറയുന്നു.

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിലും മെല്ലെപ്പോക്ക് പ്രകടമാണ്. മാര്‍ച്ചിന് ശേഷം തൊഴില്‍ സൃഷ്ടിക്കല്‍ ആദ്യമായി ഇടിഞ്ഞത് സെപ്റ്റംബറിലാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്.

അതേസമയം ഭാവിയിലെ ബിസിനസ് അവസരങ്ങളെ കുറിച്ച് കമ്പനികളെല്ലാം തന്നെ ശുഭപ്രതീക്ഷയിലാണ്. ദുബായ് എക്‌സ്‌പോ 2020 വിവിധ മേഖലകളില്‍ വന്‍കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് അടിസ്ഥാനസൗകര്യമേഖലയിലേക്കും ടൂറിസം മേഖലയിലേക്കും എല്ലാം കൂടുതല്‍ നിക്ഷേപം എത്തുന്നുണ്ട്.

Comments

comments

Categories: Arabia